ദുബൈ: 'ഗൾഫ് മാധ്യമം' ദുബൈ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന 'കുക്ക്, കാറ്റർ, കൺസ്യൂം' കാമ്പയിൻ വെബ്സൈറ്റ് പ്രകാശനം പ്രമുഖരുടെ സാന്നിധ്യത്താൽ പ്രൗഢമായി. മുനിസിപ്പാലിറ്റി അധികൃതരും കാമ്പയിൻ സഹകാരികളായ വിവിധ സ്ഥാപന പ്രതിനിധികളും ദുബൈയുടെ ഭക്ഷ്യസുരക്ഷയിൽ ഗുണകരമായ മുന്നേറ്റത്തിന് ബോധവത്കരണം സഹായിക്കുമെന്ന ശുഭാപ്തി പ്രകടിപ്പിച്ചു. പരിപാടിയിൽ സംസാരിച്ചവരുടെ വാക്കുകൾ:
ഗൾഫ് മാധ്യമം ഇത്തരമൊരു കാമ്പയിൻ സംഘടിപ്പിച്ചതിൽ ഏറെ സന്തോഷമുണ്ട്. മലയാളഭാഷയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനവുമായി ചേർന്ന് ആദ്യമായാണ് ഇത്തരമൊരു കാമ്പയിൻ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുള്ളത്. വിവിധ ഭാഷകളിൽ ഭക്ഷ്യസുരക്ഷയെ കുറിച്ച അവബോധം പകരുന്നതാണിത്. ഈ സംയുക്ത സംരംഭം വിജയകരമാകട്ടെ എന്നും കാമ്പയിൻ ലക്ഷ്യം നേടട്ടെ എന്നും ആശംസിക്കുകയാണ്.
ജെഹയ്ന അൽ അലി
(ദുബൈ മുനിസിപ്പാലിറ്റി പെർമിറ്റ്സ് ആൻഡ് അപ്ലൈഡ് ന്യൂട്രീഷ്യൻ സെക്ഷൻ മാനേജർ)
ഓരോ വർഷവും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി കോടിക്കണക്കിന് സന്ദർശകരെത്തുന്ന നഗരമാണ് ദുബൈ. ഭക്ഷ്യമേഖലയിൽ നിരവധി സുപ്രധാനകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇവിടെ ഏറ്റവും മികച്ച ഭക്ഷ്യസംസ്കാരമാണ് പ്രചരിക്കപ്പെടുന്നത്. ഈ കാമ്പയിൻ ഭക്ഷ്യസുരക്ഷയെ മുൻനിർത്തി നടത്തപ്പെടുന്നതാണ്. ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ബിസിനസുകൾക്ക് ഗുണമേന്മവർധിപ്പിക്കാൻ ഒരു പ്രേരണയായി തീർച്ചയായും ഇത് മാറും. നിലവിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇത്തരമൊരു കാമ്പയിൻ രൂപപ്പെടുത്തിയ ഗൾഫ് മാധ്യമത്തിനും സഹകരിക്കുന്ന സ്ഥാപനങ്ങൾക്കും നന്ദിയറിയിക്കുന്നു.
ബോബി കൃഷ്ണ
(സീനിയർ സ്പെഷലിസ്റ്റ്, ഫുഡ് സേഫ്റ്റി വകുപ്പ്, ദുബൈ മുനിസിപാലിറ്റി )
ഭക്ഷ്യസുരക്ഷ അവബോധം പ്രചരിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ് ഭാഷ. പലപ്പോഴും ബോധവത്കരണം കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും പകരുന്നതിന് ഇത് തടസ്സമായി നിൽക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ഏതൊരു ശ്രമവും സ്വാഗതം ചെയ്യപ്പെടണമെന്നാണ് ഞാൻ വിലയിരുത്തുന്നത്. അതിനാൽതന്നെ കാമ്പയിനുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.
മർവാൻ ഫിക്രി
(റസ്റ്റാറൻറ് ഇൻസ്പെക്ഷൻ യൂനിറ്റ്
മേധാവി, ദുബൈ മുനിസിപ്പാലിറ്റി)
മികച്ച ഈ കാമ്പയിൻ ഒരുക്കിയ 'ഗൾഫ് മാധ്യമ'ത്തിന് നന്ദിയറിയിക്കുകയാണ്. ദുബൈ മുനിസിപ്പാലിറ്റിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഈ കാമ്പയിൻ ഒരുക്കിയവരെയും സ്പോൺസർമാരെയും എല്ലാം നന്ദിയറിയിക്കുകയാണ്. ഭാവിയിലെ പ്രവർത്തനങ്ങൾ ശുഭപ്രതീക്ഷയോടെ ഒരുമിച്ചുകൊണ്ടുപോകാം.
നദ അൽ ശംസി
(പെർമിറ്റ്സ് ആൻഡ് ഫുഡ് കൺട്രോൾ ഓഫിസർ, ദുബൈ മുനിസിപ്പാലിറ്റി)
ദുബൈ മനോഹരമായ നഗരമാണ്. ഇവിടെ നമുക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നു. രുചികരവും സുരക്ഷിതവുമായ ഭക്ഷണം ഈ നഗരം നൽകുന്നുണ്ട്. നല്ല ഭക്ഷണം പോലെ പ്രധാനമാണ് സുരക്ഷിതമായ ഭക്ഷണം. ഭക്ഷ്യസുരക്ഷെയ പ്രോത്സാഹിപ്പിക്കുന്നതിനാണ് 'ഗൾഫ് മാധ്യമം' ദുബൈ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ 'കുക്ക്, കാറ്റൾ, കൺസ്യൂം' എന്ന കാമ്പയിൻ ഒരുക്കിയിട്ടുള്ളത്. അബീവിയ ഈ കാമ്പയിനിൽ ഭാഗഭാക്കാവുന്നതിൽ അതിയായി സന്തോഷിക്കുന്നു. എല്ലാവർക്കും ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നു.
ശൻക ബിശ്വാസ്
(നൂട്രിഡോർ സി.ഇ.ഒ, അബീവിയ)
ഹോട്പാക്ക്കമ്പനിയുടെ ഭാഗത്തുനിന്ന് ഈ ചടങ്ങിൽ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉപഭോക്താക്കൾക്ക് ദുബൈ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷാ അവബോധം പകരാൻ സാധിക്കുന്നത് ആഹ്ലാദകരമാണ്. ആറുമാസ കാമ്പയിനിൽ എല്ലാവിധത്തിലും കമ്പനിയുടെ സഹകരണം ഉറപ്പുനൽകുകയാണ്. എെൻറ ബ്രിട്ടനിലെ ഒരു സുഹൃത്ത് ദുബൈ മുനിസിപ്പാലിറ്റിയിലെ ശുചിത്വ നിലവാരം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. കൂടുതൽ മികച്ചതിലേക്ക് വളരാൻ ഈ കാമ്പയിൻ നിമിത്തമാകട്ടെ എന്ന് ആഗ്രഹിക്കുകയാണ്.
ഡോ. മൈക് ചീറ്റം
(ഗ്ലോബൽ ബിസിനസ് ഡെവലപ്മെൻറ് ഡയറക്ടർ, ഹോട്പാക്ക്)
ദുബൈ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ഇത്തരമൊരു കാമ്പയിൻ ഒരുക്കിയതിൽ അഭിനന്ദനം അറിയിക്കുകയാണ്. ഭക്ഷ്യസുരക്ഷ നിലവാരം ഉയർത്തുന്നതിന് സമയാസമയങ്ങളിൽ ദുബൈ മുനിസിപ്പാലിറ്റി വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ പലതിനൊപ്പവും സഹകരിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. വിവിധ ഭാഷകളിൽ നടത്തപ്പെടുന്ന ഈ കാമ്പയിൻ വലിയ വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നും ഉപകാരപ്രദമാകുമെന്നും പ്രതീക്ഷിക്കുകയാണ്.
ഷിഹാബ് വി.കെ
(ജനറൽ മാനേജർ, ജലീൽ കാഷ്
ആൻഡ് കാരി)
'കുക്ക്, കാറ്റർ, കൺസ്യൂം' കാമ്പയിൻ തീർച്ചയായും മികച്ച ഒരു പ്രവർത്തനമാണ്. ഇതിന് മുൻകൈയെടുത്ത ദുബൈ മുനിസിപ്പാലിറ്റിയെയും 'ഗൾഫ് മാധ്യമ'ത്തെയും അഭിനന്ദിക്കുകയാണ്. നമുക്ക് ഒരുമിച്ചുചേർന്ന് കാമ്പയിനിൽ ധാരാളം കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ കാമ്പയിൻ വിജയകരമാകട്ടെയെന്ന് ആശംസിക്കുന്നു.
അബ്ദുറസാഖ് സി.പി.
(മാനേജിങ് ഡയറക്ടർ, കെമക്സ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.