ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​​ ആൽ മക്​തൂമിന്‍റെ സാന്നിധ്യത്തിൽ നാഷനൽ ​ഫയർ പ്രൊട്ടക്ഷൻ ഓർഗനൈസേഷനും ദുബൈ സിവിൽ ഡിഫൻസും സഹകരണ കരാറിൽ ഒപ്പുവെക്കുന്നു

ലോകത്തെ ഏറ്റവും വലിയ അഗ്നിശമന സംഘവുമായി കരാർ

ദുബൈ: ലോകത്തെ ഏറ്റവും വലിയ അഗ്നിശമന സംവിധാനവുമായി ധാരണയിലെത്തി ദുബൈ സിവിൽ ഡിഫൻസ്​. നാഷനൽ ​ഫയർ പ്രൊട്ടക്ഷൻ ഓർഗനൈസേഷനുമായാണ്​ സഹകരണ കരാറിലെത്തിയത്​. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്​ ഏറ്റവും മികച്ച അഗ്നിരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായാണ്​ കരാർ. അടിയന്തര, ദുരന്ത നിവാരണത്തിനുള്ള സുപ്രീംകൗൺസിൽ ചെയർമാനായ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​​ ആൽ മക്​തൂം പ​ങ്കെടുത്ത ചടങ്ങിലാണ്​ കരാർ ഒപ്പിട്ടത്​. ദുബൈ സിവിൽ ഡിഫൻസ്​ ജനറൽ ഡയറക്​ടറേറ്റിലാണ്​ ചടങ്ങ്​ നടന്നത്​.

ഏറ്റവും നൂതനമായ സംവിധാനങ്ങളൊരുക്കി തീപ്പിടിത്ത സംഭവങ്ങളിൽ ജനങ്ങൾക്ക്​ സുരക്ഷയൊരുക്കാനാണ്​ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന്​ ദുബൈ സിവിൽ ഡിഫൻസ്​ ഡയറക്ടർ ജനറൽ മേജർ ജനറൽ റാശിദ്​ ഥാനി അൽ മത്​റൂശി പറഞ്ഞു. ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്​ അടക്കം നൂതന സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന ദുബൈ സിവിൽ ഡിഫൻസിനെ നാഷനൽ ​ഫയർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ പ്രസിഡന്റും സി.ഇ.ഒയുമായ ജിം പോളി അഭിനന്ദിച്ചു. പരസ്പരം അനുഭവങ്ങൾ, വൈദഗ്ധ്യം, വിജ്ഞാനം എന്നിവ കൈമാറ്റം ചെയ്യുന്നതിന്​ കരാർ സഹായിക്കുമെന്നും അതുവഴി പ്രാദേശികവും ആഗോള തലത്തിലും പങ്കാളിത്തത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂതന സാങ്കേതികവിദ്യകൾ, ആഗോള മത്സരക്ഷമത, ലോകോത്തര സേവനങ്ങൾ എന്നിവ സിവിൽ ഡിഫൻസിന്‍റെ പ്രത്യേകതയാണെന്ന്​ ശൈഖ്​ മൻസൂർ അഭിനന്ദിച്ചുകൊണ്ട്​ പറഞ്ഞു. മേജർ ഈസ അഹമ്മദ് അൽ മുതവയെ ഉപദേശക സമിതിയുടെ പ്രസിഡന്റായും ഇന്റർനാഷനൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി എക്‌സിബിഷന്റെ ആർബിട്രേഷൻ കമ്മിറ്റിയിലെ ജഡ്ജിയായും നിയമിച്ചതായും ഡിപ്പാർട്മെന്റ് ആസ്ഥാനം സന്ദർശന വേളയിൽ അദ്ദേഹം അറിയിച്ചു.ഇൻഫർമേഷൻ സെക്യൂരിറ്റി സ്‌പെഷലിസ്റ്റ് ആലിയ ഉമർ ബിൻ തൂഖിനെ ഉപദേശക സമിതിയുടെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

Tags:    
News Summary - Contract with the world's largest fire brigade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.