റാക് അല്‍റംസ് സമഗ്ര പൊലീസ് സ്റ്റേഷനില്‍ നടന്ന ഉപഭോക്തൃ സംവാദം

ഉപഭോക്തൃസംവാദം; സംഘടിപ്പിച്ച് റാക് പൊലീസ്

റാസല്‍ഖൈമ: പൊതുജനങ്ങളുമായി പങ്കാളിത്തവും പരസ്പര വിശ്വാസവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉപഭോക്തൃ സംവാദം സംഘടിപ്പിച്ച് റാക് പൊലീസ്. അല്‍റംസ് പൊലീസ് സ്റ്റേഷന്‍ന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്കൂളുകള്‍, കമ്പനികള്‍, ബാങ്കുകള്‍, പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സുരക്ഷാ അവബോധം വളര്‍ത്തുക, പൊലീസ് സേവനങ്ങളെക്കുറിച്ച് ബോധവത്കരണം, സമൂഹ-പൊലീസ് സഹകരണം ശക്തിപ്പെടുത്തുക, ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം ഉറപ്പാക്കുക എന്നിവയാണ് ഉപഭോക്തൃ സംവാദത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളെന്ന് അല്‍റംസ് പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ അഹമ്മദ് സാലിം അല്‍ മസൂദ് പറഞ്ഞു. ഇതിലൂടെ സുരക്ഷയും സേവനങ്ങളുടെ നിലവാരവും കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെ സ്മാര്‍ട്ട് സേവനങ്ങള്‍, മുന്‍കരുതല്‍ സേവനങ്ങള്‍ എന്നിയെക്കുറിച്ചും സംവാദത്തില്‍ വിശദീകരിച്ചു. സുരക്ഷയെ ബാധിക്കുന്ന പ്രതികൂല പ്രവണതകള്‍ ഒഴിവാക്കാന്‍ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിന്‍റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് റാസല്‍ഖൈമ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - Consumer dialogue; Organized by Rak Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.