പൊതുമാപ്പ് കാലത്തെ നിയമ സഹായ പ്രവർത്തനങ്ങൾക്ക് പിൽസ് അഭിഭാഷകർ ഇന്ത്യൻ കോൺസലേറ്റിന്റെ അനുമോദനപത്രം കോൺസൽ ജനറൽ സതീഷ് കുമാർ ശിവയിൽനിന്ന് ഏറ്റുവാങ്ങിയപ്പോൾ
ദുബൈ: പൊതുമാപ്പ് കാലത്തെ നിയമസഹായ പ്രവർത്തനങ്ങൾക്ക് പ്രവാസി ഇന്ത്യ ലീഗൽ സർവിസസ് സൊസൈറ്റി (പിൽസ്) പാനൽ അഭിഭാഷകർക്ക് ദുബൈ ഇന്ത്യൻ കോൺസലേറ്റിന്റെ ആദരം.
ഇന്ത്യൻ കോൺസലേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവയിൽനിന്ന് അഭിഭാഷകർ അനുമോദനപത്രം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം പിൽസ് സംഘടിപ്പിച്ച നീതി മേളയിലും പൊതുമാപ്പ് കാലയളവിലുമായി നൂറ്റമ്പതോളം കേസുകളിൽ പിൽസ് അഭിഭാഷകർ നിയമസഹായം നൽകിയിട്ടുണ്ട്.
അർഹരായ പതിനഞ്ചോളം പേരെ നിയമ കടമ്പകൾ നീക്കി അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ സൗജന്യ വിമാന ടിക്കറ്റുകൾ അടക്കം നൽകി സുരക്ഷിതരായി നാട്ടിലെത്തിക്കുകയും ചെയ്തതായി ഭാരവാഹികർ അറിയിച്ചു.
അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ. അസീസ് തോലേരി, അഡ്വ. നജ്മുദ്ദീൻ, അഡ്വ. അനിൽ കൊട്ടിയം, അഡ്വ. സനാഫർ, അഡ്വ. സിയാ, അഡ്വ. അനന്ത കൃഷ്ണ, അഡ്വ. ഗിരിജ രാജ്, അഡ്വ. അബ്ദുൽ അസീസ്, അഡ്വ. ഷാനവാസ് കാട്ടകത് എന്നിവർ കോൺസുൽ ജനറലിൽനിന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.