Posted On
date_range Updated On
date_range കോൺസുലർ സേവനം അടുത്തമാസം മുതൽ
കൽബ: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന തത്സമയ കോൺസുലർ സേവനം (അറ്റസ്റ്റേഷൻ സർവിസ്) കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് സുൽറ്റ്ൽ ക്ലബിൽ അടുത്തമാസം മുതൽ പുനരാരംഭിക്കുമെന്ന് പ്രസിഡൻറ് കെ.സി. അബൂബക്കർ അറിയിച്ചു. സെപ്റ്റംബർ 18 മുതൽ തുടർന്നുള്ള എല്ലാ മാസങ്ങളിലും വൈകീട്ട് മൂന്നു മുതൽ സേവനം ലഭ്യമാകും.
പവർ ഓഫ് അറ്റോണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ, മുഖാമുഖം തുടങ്ങിയ സർവിസുകൾ ലഭ്യമാണ്. കൽബ, ഫുജൈറ, മസാഫി ഖോർഫക്കാൻ, ദിബ്ബ, ദൈത് തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ളവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. മാസങ്ങളായി ഇത്തരം സേവനങ്ങൾക്ക് ദുബൈയിൽ പോകേണ്ട അവസ്ഥയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.