തൊഴിൽ തട്ടിപ്പിനെതിരെ ഇന്ത്യക്കാർ ജാഗ്രത പുലർത്തണം - കോൺസുൽ ജനറൽ

ദുബൈ: സന്ദർശക വിസയിൽ തൊഴിൽ തേടി യു.എ.ഇയിൽ എത്തുന്ന ഇന്ത്യക്കാർ തട്ടിപ്പിൽ അകപ്പെടാതെ സൂക്ഷിക്കണമെന്ന്​ മുന്നറിയിപ്പ്​. 
ഇത്തരത്തിൽ എത്തുന്ന നിരവധി പേർ ​വ്യാജ ഏജൻറുമാരുടെ ചതിയിൽപെടാറുണ്ടെന്ന്​ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു. 
സാമ്പത്തിക തട്ടിപ്പ്, മദ്യം, പുകയില തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളെക്കുറിച്ചും ദേശീയ പെൻഷൻ പദ്ധതിയെക്കുറിച്ചും വിശദീകരിക്കാൻ അൽ ഖൂസിലെ അമാന ലേബർ ക്യാമ്പിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 ഒാളം തൊഴിലാളികൾ പരിപാടിയിൽ പ​െങ്കടുത്തു. 
ഇന്ത്യൻ വർക്കേഴ്​സ്​ റിസോഴ്​സ്​ സ​െൻററാണ്​പരിപാടി സംഘടിപ്പിച്ചത്​.

ആദ്യമായാണ്​ കോൺസുൽ ജനറൽ ഇതിൽ നേരിട്ട്​ പ​െങ്കടുക്കുന്നത്​. വഴിയാധാരമായ തൊഴിലാളികൾ, കടലിൽ അകപ്പെടുന്നവർ, ആരോഗ്യ പ്രശ്​നങ്ങൾ നേരിടുന്നവർ തുടങ്ങിയവരെ നാട്ടിലെത്തിക്കാൻ 379 വിമാന ടിക്കറ്റുകളാണ്​ എടുത്ത്​ നൽകിയതെന്ന്​ വിപുൽ പറഞ്ഞു. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ്​ ഇതിനുള്ള തുക കണ്ടെത്തുന്നത്​. ഇതിൽ ഏറിയ പങ്കും സന്ദർശകവിസയിലെത്തിയവരെ തിരിച്ചയക്കുന്നതിന്​ വേണ്ടിയാണ്​ നൽകിയത്​.സർക്കാർ അംഗീകൃത ഏജൻസികൾ വഴി മാത്രമെ വിസാ നടപടികൾ നടത്താവൂ എന്ന്​ അദ്ദേഹം ഒാർമിപ്പിച്ചു. എന്ത്​ ജോലിയാണ്​ എന്ത്​ ശമ്പളം കിട്ടും എന്നൊക്കെ വ്യക്​തമായി മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - consul general-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.