വി​ള​യി​ൽ ഫ​സീ​ലയുടെ വേ​ര്‍പാ​ടി​ല്‍ അ​നു​ശോ​ചി​ച്ചു

അ​ബൂ​ദ​ബി: മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ റാ​ണി വി​ള​യി​ല്‍ ഫ​സീ​ല​യു​ടെ വേ​ര്‍പാ​ടി​ല്‍ ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂ​ദ​ബി​യും കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റും അ​നു​ശോ​ചി​ച്ചു. വ​ള​രെ ചെ​റു​പ്പ​മാ​യി​രി​ക്കെ ‘കി​രി​കി​രി ചെ​രു​പ്പു​മ്മ​ല്‍...’, ‘ആ​മി​നാ​ബീ​വി​ക്കോ​മ​ന മോ​നേ...’ തു​ട​ങ്ങി എ​ണ്ണ​മ​റ്റ ഗാ​ന​ങ്ങ​ളി​ലൂ​ടെ മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ വ​സ​ന്തം തീ​ര്‍ത്ത ഗാ​യി​ക​യാ​യി​രു​ന്നു വി​ള​യി​ല്‍ ഫ​സീ​ല​യെ​ന്നും മാ​പ്പി​ള​പ്പാ​ട്ടി​ന് ജ​ന​കീ​യ​മു​ഖം കൈ​വ​രി​ക്കു​ന്ന​തി​ന് ഫ​സീ​ല ന​ല്‍കി​യ സം​ഭാ​വ​ന മ​ല​യാ​ള സം​ഗീ​ത ശാ​ഖ​യു​ള്ള കാ​ല​ത്തോ​ളം നി​ല​നി​ല്‍ക്കു​മെ​ന്നും ശ​ക്തി തി​യ​റ്റേ​ഴ്സി​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ്​ ടി.​കെ. മ​നോ​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ഫ​റു​ല്ല പാ​ല​പ്പെ​ട്ടി, കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ന്‍കു​ട്ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ന്‍ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ അ​റി​യി​ച്ചു.

Tags:    
News Summary - Condolences on Faseela's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.