Posted On
date_range Updated On
date_range ജോലിക്കിടെ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം
അബൂദബി: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 75,000 ദിര്‍ഹം നഷ്ടപരിഹാരം അനുവദിച്ച് അബൂദബി സിവില്‍ ഫാമിലി കോടതി. കുടുംബത്തിന്റെ ഏക അത്താണിയുടെ മരണത്തിന് നഷ്ടപരിഹാരമായി 3,50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്.
ക്രിമിനല്‍ കോടതി സ്ഥാപനത്തിനെതിരെ പതിനായിരം രൂപ പിഴയും തൊഴിലാളിയുടെ അനന്തരാവകാശികള്‍ക്ക് രണ്ടുലക്ഷം ദിര്‍ഹം ദിയാധനം നല്‍കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനു പുറമെയാണ് സിവില്‍ ഫാമിലി കോടതി 75,000 ദിര്‍ഹം കൂടി നഷ്ടപരിഹാരം നല്കാന് കമ്പനിക്ക് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.