റാസല്‍ഖൈമ: ഇന്ത്യ-അറബ് സാംസ്ക്കാരിക-വാണിജ്യ വിനിമയത്തിന് പുതു മാനങ്ങളേകി ഗള്‍ഫ് മ ാധ്യമം ഒരുക്കുന്ന ‘കമോണ്‍ കേരള’രണ്ടാം പതിപ്പിെൻറ പ്രചാരണത്തിന് മൂന്ന് കേന്ദ്രങ് ങളിലായി റാസല്‍ഖൈമയില്‍ പ്രൗഢ തുടക്കം. റാക് ഇന്ത്യന്‍ അസോസിയേഷെൻറയും കേരള സമാജത ്തിെൻറയും സഹകരണത്തോടെ റാക് ഇന്ത്യന്‍ സ്കൂളിലും ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ സഹ കരണത്തോടെ ഐ.ആര്.സി അങ്കണത്തിലും ദി മിഷന് ടു സീഫയേഴ്സുമായി സഹകരിച്ച് ഓള്‍ഡ് റാ സല്ഖൈമയില് ഫിഷ് മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുമാണ് യു.എ.ഇയുടെ പൗരാണിക നഗരത്തില്‍ കമോണ്‍ കേരളയുടെ പ്രചാരണം തുടങ്ങിയത്.
റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയങ്കണത്തില് നടന്ന ചടങ്ങില്‍ ദുബൈ വൈസ് കോണ്‍സുല്‍ സഞ്ജയ് ഗുപ്ത കമോണ്‍ കേരളയുടെ പ്രചാരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. നിഷാം നൂറുദ്ദീന്‍, അഡ്വ. നജ്മുദ്ദീന്, സി. പത്മരാജ്, സുമേഷ് മഠത്തില്‍ (ഐ.ആര്.സി), ഡോ. ജോര്‍ജ് ജേക്കബ് (എ.കെ.എം.ജി), പ്രസാദ് ശ്രീധരന് (സേവനം എസ്.എന്‍.ഡി.പി), മഹ്റൂഫ് പോതിയാല്‍ (ചേതന), ഷിജു അബ്ദുല്‍ വഹാബ് (ബിസിനസ് ബേ), അന്‍സാര്‍ കൊയിലാണ്ടി (അല്‍ സഫീര്‍ ഈവന്റ്സ്), മുഹമ്മദ് കൊടുവളപ്പ് (കേരള ലോക് സഭ), നാസര്‍ (ഐ.സി.എഫ്), രഘുനന്ദനൻ (റാക് ആർട് ലവേഴ്സ്) അനൂപ് എളമന, ഡോ. സാജിദ് കടയ്ക്കല്‍ (കേരള പ്രവാസി ഫോറം), മോഹന്‍ പങ്കത്ത് (കേരള ബ്ളഡ് ഡൊണേഴ്സ് ഫോറം), ആന്‍േറാ ദേവസ്സി (അങ്കമാലി എന്‍.ആര്.ഐ അസോ.), അരുണ്‍ ചന്ദ്രന് (വിങ്സ് ഓഫ് റിലീഫ്), ദിലീപ് സെയ്തു (കലാഹൃദയം) തുടങ്ങിയവര്‍ പങ്കെടുത്തു.
റാക് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ റാക് ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികളായ ബി. ഗോപകുമാര്‍, ഡോ. റജി ജേക്കബ്, അസോസിയേഷന് മുന്‍ പ്രസിഡൻറ് കെ. അസൈനാര്‍ എന്നിവര്‍ കമോണ്‍ കേരള പ്രചാരണത്തിന് തുടക്കമിട്ടു. റാക് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈനുദ്ദീന്‍ പെരുമണ്ണില്‍, വൈസ് പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്യ, നാസര്‍ അല്‍മഹ, അഷ്റഫ് മാളിയേക്കല്‍ (കേരള സമാജം), സുദര്ശനന്, ഹരിദാസ് (സേവനം സെൻറര്‍), നസീര്‍ ചെന്ത്രാപ്പിന്നി (യുവകലാ സാഹിതി), നാസര്‍ അല്‍ദാന (ഇന്‍കാസ്), അയൂബ് കോയഖാന്‍, റഹീം ജുല്‍ഫാര്‍ (കെ.എം.സി.സി), റഈസ് (ഐ.സി.സി), സുബൈര്‍ (യൂത്ത് ഇന്ത്യ) തുടങ്ങിയവര്‍ പങ്കെടുത്തു.
ഓള്‍ഡ് റാസല്‍ഖൈമ ഫിഷ് മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ദി മിഷന് ടു സീഫറേഴ്സ് വടക്കന്‍ എമിറേറ്റുകളുടെ ചുമതല വഹിക്കുന്ന ഫാ. നെല്‍സണ്‍ എം. ഫെര്‍ണാണ്ടസും ഫിഷ് മാര്‍ക്കറ്റ് മേധാവി അബ്ദുല്‍ അസീസ് അല്‍ ദുഹൂരിയും കമോണ്‍ കേരള രണ്ടാം പതിപ്പിന്‍െറ പ്രചാരണം നിര്‍വഹിച്ചു. ഫിഷ് മാര്‍ക്കറ്റില്‍ സേവനമനുഷ്ഠിക്കുന്ന ഇര്‍ഷു, റാഫി, സുലൈമാന്‍, സിദ്ദീഖ് കടവത്ത്, സുബൈര്‍ തുടങ്ങിയവര്‍ പങ്കാളികളായി. ഗള്‍ഫ് മാധ്യമം- മീഡിയവണ്‍ റാക് കോ-ഓര്‍ഡിനേറ്റര്‍ ശക്കീര്‍ അഹമ്മദ്, കമോണ്‍ കേരള റാക് ജനറല്‍ കണ്‍വീനര്‍ ഷെറില്‍, കണ്‍വീനര്‍മാരായ അന്‍സാര്‍ പാനായിക്കുളം, എം.ബി. അനീസുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.