കമോൺ കേരള ടിക്കറ്റ് വിതരണം ദുബൈ പ്രൊഡക്ഷൻ സിറ്റി മാംഗോ ഹൈപർ മാർക്കറ്റിലെ മാനേജ്മെന്റ് സ്റ്റാഫായ നൗഷാദിനും മുനവ്വിറിനും ടിക്കറ്റ് നൽകി കമോൺ കേരള പ്രതിനിധി സിറാജ് നിർവഹിക്കുന്നു
ദുബൈ: കലാ ആസ്വാദനവും സാംസ്കാരിക വൈവിധ്യങ്ങൾക്കുമൊപ്പം കുടുംബസമേതം മികച്ച ഷോപ്പിങ് അനുഭവംകൂടി സമ്മാനിക്കുന്നതാണ് ഗൾഫ് മാധ്യമം കമോൺ കേരള വേദി. 200ഓളം സ്റ്റാളുകളിലായി അതിവിപുലമായ ഉൽപന്നശേഖരമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
ലോകത്തെ വൻകിട കമ്പനികളുടെ നിത്യോപയോഗ സാധനങ്ങൾ മുതൽ ഇന്റർനാഷനൽ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വരെ കുറഞ്ഞ വിലയിൽ കരസ്ഥമാക്കാനുള്ള സുവർണാവസരമാണ് കമോൺ കേരള ഷോപ്പിങ് പവിലിയനുകൾ. ബ്രാൻഡഡ്4യു, മോർഗൻ, അൽസദ, ബിറ്റ്ബുൾ, ഹോർസ് ബോൾ, സീൻ ജോൺസ് തുടങ്ങി രാജ്യാന്തര പ്രശസ്തി നേടിയ 300ലധികം ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ ഉൽപന്നങ്ങളുമായാണ് സി.ബി.ബി.സി സെയിൽ എത്തുന്നത്.
ഗുണമേന്മയുള്ള ലേഡീസ്, ജെൻറ്സ്, കിഡ്സ് വസ്ത്രങ്ങൾ, ഫാൻസി ഐറ്റങ്ങൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി ഐറ്റങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, അറേബ്യൻ ഹൂദിന്റെ ഗിഫ്റ്റുകൾ, മേക്കപ്പ് ഐറ്റങ്ങൾ, ഗ്രോസറി, പാദരക്ഷകൾ, സ്പോർട്സ് വെയറുകൾ, സൺഗ്ലാസുകൾ, വാച്ചുകൾ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ഉൽപന്നങ്ങളുടെ വലിയ കലക്ഷനാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. അഞ്ചു ദിർഹമിനും 150 ദിർഹമിനും ഒരേ കുടക്കീഴിൽനിന്ന് ഷോപ്പിങ് നടത്താം. ഇതുവഴി കുടുംബബജറ്റിനെ താളംതെറ്റിക്കാതെ കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപന്നങ്ങൾ സന്ദർശകർക്ക് സ്വന്തമാക്കാനും കഴിയും.
ഏതെടുത്താലും രണ്ടു ദിർഹമെന്ന ഓഫറുമായാണ് വിന്നിങ് ഡീൽ സന്ദർശകരെ കൈയിലെടുക്കാൻ ഒരുങ്ങുന്നത്. ഒരു ദിർഹം കൈയിലുണ്ടെങ്കിൽ വിന്നിങ് ഡീലിന്റെ പവിലിയനിൽനിന്ന് സന്ദർശകർക്ക് വെറുംകൈയോടെ മടങ്ങേണ്ടിവരില്ല. വിവിധ മോഡൽ ആഭരണങ്ങളുടെ വലിയ കലക്ഷനൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും വമ്പിച്ച ശേഖരവും വിന്നിങ് ഡീൽ പ്രദർശിപ്പിക്കുന്നുണ്ട്. സന്ദർശകർക്ക് വൈവിധ്യങ്ങളുടെ ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ മറ്റനേകം കമ്പനികളും കമോൺ കേരളയിൽ രാവും പകലും പ്രദർശനവുമായി സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.