ഷാർജ: വായന വളർത്തുന്നതിനൊപ്പം സമ്മാനം നേടാനുമുള്ള അവസരമൊരുക്കുകയാണ് ‘കമോൺ കേരള’. മേളനഗരിയിലെത്തുന്നവരെ കാത്ത് ‘ഗൾഫ് മാധ്യമം’ പവിലിയനിലാണ് പത്രവും സമ്മാനവും ഒരുക്കുന്നത്. വാർഷിക വരിചേരുന്ന എല്ലാവർക്കും നൽകുന്ന സമ്മാനത്തിനുപുറമെ ഭാഗ്യശാലികളെ തെരഞ്ഞെടുത്ത് ആകർഷകമായ സമ്മാനവും നൽകും.
399 ദിർഹമിന്റെ വാർഷിക വരി ചേരുന്നവർക്ക് 76 ദിർഹം മൂല്യമുള്ള മാധ്യമം പ്രസിദ്ധീകരണങ്ങളും 100 ദിർഹമിന്റെ ചിക്കിങ് കൂപ്പണും നേടാം. ഇതിനുപുറമെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരിൽനിന്ന് ഓരോ ദിവസവും മൂന്നുപേർക്ക് വയനാട്ടിലെ വൈത്തിരി വില്ലേജിൽ കുടുംബത്തോടൊപ്പം കഴിയാനുള്ള വൗച്ചർ, ലണ്ടൻ ബൈക്സ് നൽകുന്ന സ്ട്രൈക് ബൈക്ക്, സ്ട്രൈക് സൈക്കിൾ, റോളർ സ്കേറ്റ് ഓർബിറ്റ് വീൽ എന്നിവയും സമ്മാനമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.