ഷാർജ: പ്രവാസ മലയാളത്തിന്റെ മുന്നേറ്റവഴിയിൽ സുവർണലിപികളിൽ തുന്നിച്ചേർക്കപ്പെട്ട മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക മേളയായ ‘ഗൾഫ് മാധ്യമം’ കമോൺ കേരളയുടെ ഏഴാം എഡിഷന് അരങ്ങുണരുന്നു. പ്രതിസന്ധികളുടെ കാർമേഘങ്ങൾ വഴിമാറിയ പശ്ചിമേഷ്യയുടെ ആകാശത്ത് സംസ്കാരത്തിന്റെയും വാണിജ്യത്തിന്റെയും ഏഴാമുദയത്തിന്റെ പ്രതീകമായാണ് കമോൺ കേരളയുടെ അടയാളക്കുറിയായ ‘ഹോപ്പി’ വീണ്ടും പറന്നുയരുന്നത്. ഷാർജ എക്സ്പോ സെന്ററിൽ മേയ് ഒമ്പത് മുതൽ 11 വരെ നടക്കുന്ന മേള, ഷാർജ ചേംബർ ഓഫ് കോമേഴ്സിന്റെയും ഷാർജ ടൂറിസം ആൻഡ് കോമേഴ്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെയും പിന്തുണയോടെയാണ് ഇത്തവണയും സംഘടിപ്പിക്കുന്നത്.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ വിജയകരമായി പിന്നിട്ട ആറ് എഡിഷനുകളുടെ തുടർച്ചയിലാണ് പുതുഭാവങ്ങളോടെ ഏഴാം പതിപ്പ് അണിയറയിൽ ഒരുങ്ങുന്നത്.
റിയൽ എസ്റ്റേറ്റ്, ആരോഗ്യം, വിനോദസഞ്ചാരം, യാത്ര, ഐ.ടി, വിദ്യാഭ്യാസം, ഫുഡ്, സ്റ്റാർട്ടപ്, നിക്ഷേപം, എഫ്.എം.സി.ജി തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും ബ്രാൻഡുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മേളയിൽ പ്രദർശനങ്ങളൊരുക്കാൻ അവസരമുണ്ട്. രണ്ടര ലക്ഷത്തിലേറെ സന്ദർശകരെത്തുന്ന മേള ഇത്തവണ വിപുല സൗകര്യങ്ങളോടെയും പരിപാടികളോടെയുമാണ് അണിയിച്ചൊരുക്കുന്നത്. യു.എ.ഇയിലെ ഭരണരംഗത്തെ പ്രമുഖരും പ്രമുഖ ഇന്ത്യൻ സെലിബ്രിറ്റികളും വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകരുടെ നിലക്കാത്ത ഒഴുക്ക് ഉറപ്പുവരുത്തുന്ന രീതിയിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന നിരവധി സാംസ്കാരിക ചടങ്ങുകളും പരിപാടികളും മൂന്നു ദിവസങ്ങളിൽ അരങ്ങേറും. മേളക്ക് മുന്നോടിയായി യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ ബിസിനസ് മീറ്റുകളും ഒരുക്കുന്നുണ്ട്. ഗൾഫ് മേഖലയിലും ഇന്ത്യയിലും നിക്ഷേപ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്നതായിരിക്കും ബിസിനസ് മീറ്റുകൾ. വിവരങ്ങൾക്ക്: +971 50 485 1700, +971 52 423 4916, +91 9645009444.
സ്റ്റാൾ ബുക്കിങ്ങിന് തുടക്കം
ദുബൈ: ‘ഗൾഫ് മാധ്യമം’ കമോൺ കേരളയുടെ ഏഴാം എഡിഷനിലെ വാണിജ്യ പ്രദർശനത്തിൽ പങ്കെടുക്കാൻ സ്ഥാപനങ്ങളുടെ ബുക്കിങ് ആരംഭിച്ചു. വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും പ്രമുഖ ബ്രാൻഡുകളും വാണിജ്യ സ്ഥാപനങ്ങളും മുൻ വർഷങ്ങളിൽ മേളയുടെ ഭാഗമായിരുന്നു. സാധാരണ ഉപഭോക്താക്കളിലേക്ക് ബ്രാൻഡുകൾ പരിചയപ്പെടുത്താനും പുതിയ മേഖലകളിലേക്ക് ബിസിനസ് വിപുലീകരിക്കാനും മേള അനുയോജ്യമായ വേദിയാണ്.
സ്റ്റാൾ ബുക്കിങ്ങിനും പങ്കാളിത്തത്തിനും ബന്ധപ്പെടേണ്ട നമ്പർ: +971 50 485 1700, +971 52 423 4916, +91 9645009444, ഇ-മെയിൽ: events@gulfmadhyamam.net.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.