ഷാർജ: ‘ഇൗ മിഥുൻ രമേഷിെൻറ കോട്ടിൽ എത്ര പോക്കറ്റുകളുണ്ട്? എന്താ ചോദിച്ചേ? അല്ലാ, ഇൗ കിടിലൻ കക്ഷികളെയൊക്കെ ഏതു പോക്കറ്റിൽ നിന്നാണ് ഇദ്ദേഹം പുറത്തെടുക്കുന്നത്! മലയാളം കണ്ട ഏറ്റവും മികച്ച പ്രതിഭാന്വേഷകരിലൊരാളായ മിഥുൻ രമേശ് അവതരിപ്പിച്ച വൈറൽ സൂപ്പർ സ്റ്റാർ പരിപാടി കണ്ടുനിന്ന മൂന്ന് കൂട്ടുകാർ തമ്മിലെ സംഭാഷണമാണ്. ആ സംഭാഷണത്തിൽ ഒട്ടും അതിശയോക്തിയില്ല എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു വ്യാഴാഴ്ച കമോൺ കേരള വേദിയിലേക്ക് അദ്ദേഹം ആനയിച്ച പ്രതിഭകളുടെ മികവ്. തീവ്രവാദവും ആക്രമണങ്ങളും വർഗീയതയും ഗാന്ധിയുടെ മുന്നിലിട്ട് കത്തിച്ച്, മജീഷ്യനായെത്തിയ രാജ് കലേഷ് ആ ചാരത്തിൽനിന്ന് വെള്ളരിപ്രാവുകളെ പറത്തിവിടുന്ന മുഹൂർത്തത്തിലായിരുന്നു ജയ് ഹോ ഗാനവുമായി സൂപ്പർ സ്റ്റാറുകൾ വേദിയിലെത്തിയത്.
വഞ്ചിപ്പാട്ടിെൻറ കാതടപ്പിക്കുന്ന ഈണവുമായി വേദിയിലെത്തിയത് ഹിന്ദി റിയാലിറ്റി ഷോകളിൽ വെന്നിക്കൊടി പാറിച്ച വൈഷ്ണവ് ഗിരീഷായിരുന്നു. തുടർന്ന് വർഷ രഞ്ജിത്ത് ഇന്തോ-അറബ് സംഗീതം കൊണ്ട് വേദിയെ പിടിച്ചുകുലുക്കി. അറബ്-ഇന്തോ സംഗീതം കൊണ്ട് വർഷ തീർത്തത് രാഗ വിസ്മയം ആയിരുന്നു. ഇതിനകം നാലു ഭാഷകളിലായി അമ്പതിലധികം പാട്ടുകളാണ് വർഷ പാടിയത്. പിന്നണി ഗാനാലാപന രംഗത്ത് തേൻറതായ ഇടം കണ്ടെത്തുന്ന, ഇതിനകം പത്തിലധികം സിനിമകൾക്കായി പാടിയ അക്ബർ ഖാേൻറത് ഒരു ഒന്നൊന്നര വരവായിരുന്നു. സോഷ്യൽ മീഡിയയിലൂടെ അനുകരണ കലക്ക് വേറിട്ടൊരു പൂക്കാലം തന്നെ ഒരുക്കിയ, 60 ലക്ഷം കാഴ്ചക്കാരുള്ള കലാഭവൻ സതീഷിെൻറ തകർപ്പൻ പ്രകടനത്തിൽ 10 മിനിറ്റ് കൊണ്ട് വേദിയിലെത്തിയത് ‘ശ്വാസകോശം..’ മുതൽ സചിൻ ടെണ്ടുൽകർ വരെയുള്ള 101 കഥാപാത്രങ്ങൾ. നിമിഷങ്ങളുടെ മിന്നലിലായിരുന്നു സിനിമ, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രഗല്ഭരെ സതീഷ് വേദിയിലെത്തിച്ചത്.
കർണാട്ടിക്, ഹിന്ദുസ്ഥാനി സംഗീത വീഥിയിൽ പുത്തനരുണോദയം തീർക്കുന്ന മുഹമ്മദ് ജാസീം തുടങ്ങിയത് ഹരിമുരളീരവം എന്ന സൂപ്പർ ഹിറ്റ് ഗാനത്തോടെയായിരുന്നു. അതിമനോഹരമായിരുന്നു ആലാപനം. കർണാട്ടിക് സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള, എെൻറമ്മടെ ജിമിക്കി കമ്മൽ എന്ന ഗാനത്തിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ശ്രദ്ധേയനായ രഞ്ജിത്ത് ഉണ്ണിയുടേത് തകർപ്പൻ പ്രകടനമായിരുന്നു. തോം തോം തോം മാത്രമല്ല, ചെമ്മീൻ സിനിമയിലെ ‘മാനസ മൈനേ വരൂ’ ഗാനവും തനിക്ക് വഴങ്ങുമെന്ന് പാടിപ്പറയുകയായിരുന്നു സൗദിയിൽനിന്നുള്ള സുൽത്താൻ അഹ്മദ്. ചാന്ദ് സെബാരിഷ് എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ഗാനവും സദസ്സിനായി സമ്മാനിച്ചപ്പോൾ ഹൃദയത്തിലെ സന്തോഷ വെളിച്ചം മൊബൈലിൽ തെളിയിച്ചാണ് സദസ്സ് നന്ദി അറിയിച്ചത്. ‘തോം തോം’ എന്ന ഭാഗം സദസ്സിനായി പാടി സുൽത്താൻ തെൻറ ഹൃദയ വെളിച്ചം സദസ്സിനു സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.