ഷാർജ: പതുങ്ങിനിൽക്കാതെ പത്തിരട്ടി വേഗത്തിൽ കുതിക്കുന്ന ദുബൈയുടെ മാതൃക ബിസിനസ് ല ോകത്തിന് പകർന്നു നൽകി കമോൺ കേരള ബിസിനസ് കോൺേക്ലവിന് തുടക്കം. പ്രമുഖ സംരംഭകരും വ്യക്തിത്വ പരിശീലകരും പ്രഭാഷകരും പ്രചോദനം പകർന്ന വേദിയിൽ ബിസിനസ് ലോകത്തെ പുതു സാധ്യതകളെക്കുറിച്ച് കേട്ടറിയാൻ യുവസംരംഭകരും വിദ്യാർഥികളുമടക്കം നൂറുകണക്കിനാളുകളെത്തി. ജപ്പാൻ തത്ത്വചിന്തയായ ഇക്കിഗായിയും കെയ്സനും സമന്വയിപ്പിച്ച് പ്രമുഖ വ്യക്തിത്വ പരിശീലകൻ സമീർ ജീപിയാണ് സംവാദത്തിന് തുടക്കമിട്ടത്. ചെറു സംരംഭമാണെങ്കിലും ശക്തമായ ആഗ്രഹവും കഴിവും സാമ്പത്തിക ശേഷിയുമുണ്ടെങ്കിൽ വിജയം കൈവരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രെക്സിറ്റ് വരുന്നതോടെ ബ്രിട്ടനിൽ തുറക്കാൻ പോകുന്ന സംരംഭക സാധ്യതകളാണ് ബ്രിട്ടൻ 2.0 സെഷനിൽ ചർച്ച ചെയ്തത്. ബ്രെക്സിറ്റിെൻറ പോസിറ്റിവ് വശങ്ങളെ കുറിച്ച് ഹോട്ട്പാക്ക് േഗ്ലാബൽ ബിസിനസ് െഡവലപ്മെൻറ് ഓഫിസർ മൈക്ക് ചീതം, യു.കെയിലെ എമിഗ്രേഷൻ അഭിഭാഷകൻ അജീന അഹ്മദ്, സൈമൺ റോസ്, ഹസൻ തുറാബി എന്നിവർ വിശദീകരിച്ചു. മലയാളികളുടെ സ്വഭാവഗുണവും വിദ്യാഭ്യാസ നിലവാരവും കണക്കിലെടുക്കുേമ്പാൾ യു.കെയിൽ വലിയ സാധ്യതകളാണ് കാത്തിരിക്കുന്നതെന്ന് മൈക്ക് ചീതം ചൂണ്ടിക്കാണിച്ചു. മലയാളികളുടെ കഴിവ് പരിധിവിട്ട് പുറത്തെടുക്കാൻ അവർ തയാറാകുന്നില്ലെന്നും ഹോട്ട്പാക്ക് പോലുള്ള കമ്പനികളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുസംരംഭകർക്ക് പ്രചോദനമേകുന്നതായിരുന്നു ഹോട്ട്പാക്ക് മാനേജിങ് ഡയറക്ടർ അബ്ദുൽ ജബ്ബാറിെൻറ വാക്കുകൾ. ബിസിനസ് തുടങ്ങാനുള്ള പദ്ധതി തയാറാക്കുക, ഉപഭോക്തൃ സൗഹൃദമാക്കുക,
വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകൾ ഉപയോഗിക്കുക തുടങ്ങി 10 കാര്യങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിെൻറ വിവരണം. റേറ നടപ്പാക്കിയതോടെ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അസറ്റ് ഹോംസ് എം.ഡി സുനിൽകുമാർ വിശദീകരിച്ചു. അനുഭവങ്ങൾ പങ്കുവെച്ചും പ്രചോദനമേകിയും വിജയവഴികൾ ചൂണ്ടിക്കാണിച്ചും ഇംപെക്സ് എം.ഡി സി. നുവൈസ്, എമിറേറ്റ്സ് കമ്പനി ഹൗസ് സി.ഇ.ഒ ഇഖ്ബാൽ മുഹമ്മദ്, മെയ്ത്ര ആശുപത്രി ചീഫ് മാർക്കറ്റിങ് ഓഫിസർ എം.എൻ. കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. ബിസിനസ് കോൺേക്ലവിെൻറ തുടർച്ച വെള്ളിയാഴ്ച രാവിലെ 10 മുതൽ നടക്കും. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, റേറ ചെയർമാൻ പി.എച്ച്. കുര്യൻ, സംരംഭക ലോകത്തെ പുത്തൻ താരോദയം പി.സി. മുസ്തഫ, ഫ്രഷ് ടു ഹോം സി.ഇ.ഒ അരുൺ കൃഷ്ണൻ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.