ഷാർജ: മലയാളക്കരയിലെ ഒാരോ ദേശത്തിനും അവരവരുടേതായി ഒാരോ ഉത്സവങ്ങളുണ്ട്. മതവു ം ജാതിയും മറ്റു വ്യത്യസ്തതകളുമെല്ലാം അലിഞ്ഞില്ലാതായി നാടിെൻറ നെഞ്ചിൻ തുടിപ്പാവ ുന്ന താളം. കുട്ടികളും മുതിർന്നവരും കാത്തിരിക്കുന്ന ആഘോഷക്കാലം. അതുപോലെ യു.എ.ഇയില െ പ്രവാസി സമൂഹം ഇപ്പോൾ വർഷംതോറും കാത്തിരിക്കുന്നത് വർഷാദ്യത്തിൽ അരങ്ങേറുന്ന ഇ ൗ മഹാമേളക്കാണ്. സ്വന്തം ജനതയോടെന്ന പോലുള്ള സ്നേഹത്തിൽ മലയാളി സമൂഹത്തെ ചേർത്തു പിടിച്ച ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ അരങ്ങേറിവരുന്ന കമോൺ കേരളക്ക്. രണ്ടു വർഷത്തെ അതിമനോഹര സംഘാടനവും ജനപങ്കാളിത്തവുംകൊണ്ട് ഗൾഫ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ മഹോത്സവം എന്ന പദവി നേടിയ കമോൺ കേരളയുടെ മൂന്നാം അധ്യായം കൊടിയേറാൻ ഇനി ഒരുനാൾ മാത്രം ബാക്കി.
ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വ്യാഴാഴ്ച രാവിലെ 10.30ന് മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ഷാർജ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ അബ്ദുല്ല അൽ ഉവൈസ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകൻ പത്മശ്രീ ആസാദ് മൂപ്പൻ, ഷാർജ എക്സ്പോ സെൻറർ സി.ഇ.ഒ സൈഫ് അൽ മിദ്ഫ, ഹോട്ട്പാക്ക് എം.ഡി പി.ബി. അബ്ദുൽ ജബ്ബാർ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവർ സംബന്ധിക്കും.
മഹാത്മാ ഗാന്ധി രക്തസാക്ഷിത്വദിനമായ അന്ന് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുനരർപ്പണ സംഗമത്തിൽ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽനിന്നുമുള്ള ഇന്ത്യൻ സാംസ്കാരിക നായകർ ഒത്തുചേർന്ന് പ്രതിജ്ഞയെടുക്കും. തുടർന്ന് വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ അരങ്ങേറും.
മലയാളികളുടെ പ്രിയപ്പെട്ട അവതാരകൻ രാജ് കലേഷും കുട്ടികളും ചേർന്ന് ഒരുക്കുന്ന മാസ്മരിക കലാപ്രകടനങ്ങളുടെ വിരുന്നാണ് അടുത്തത്. സംഗീത ഉപകരണ വായന, കരാേട്ട, കളരി, ഡ്രിബ്ലിങ് തുടങ്ങി പാട്ടും നൃത്തവും ഒഴികെയുള്ള കലാപ്രകടനങ്ങളുടെ വിഡിയോ അയച്ചവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മത്സരിക്കുക. അതിലെ വിജയികൾക്ക് ഉഗ്രൻ സമ്മാനങ്ങളും നൽകും. വൈകീട്ട് 5.30ന് സാംസ്കാരിക സന്ധ്യക്ക് തുടക്കമാവും. ‘തോം തോം തോം’ പാടിയ അറബിയുൾപ്പെടെ നിരവധി വൈറൽ സൂപ്പർ താരങ്ങൾ മിഥുൻ രമേശിനൊപ്പം വേദിയിലെത്തി നമ്മുടെ ഹൃദയം സ്വന്തമാക്കും. വെള്ളിയാഴ്ച ഉച്ചക്ക് കല്ലുവിനോടൊപ്പം കുടുംബങ്ങളാണ് മത്സരിക്കുക. വൈകീട്ട് ലാവൻറർ സംഗീതനിശയിൽ സിതാരയും കണ്ണൂർ ശരീഫും മറ്റ് ഇഷ്ടഗായകരും പാടിത്തിമിർക്കും. ശനിയാഴ്ച ഉച്ചക്ക് സിങ് ആൻഡ് വിൻ മത്സരത്തിൽ യു.എ.ഇയിലെ സംഗീതപ്രതിഭകൾ മത്സരിക്കും.
ൈവകീട്ട് നടക്കുന്ന ‘സുവർണ നായികമാർ’ പരിപാടിയിൽ അംബിക, പൂർണിമ ജയറാം, ശാന്തികൃഷ്ണ എന്നീ പ്രിയതാരങ്ങൾ നമ്മെ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുെമത്തും. ഇൗസ്റ്റേൺ ഭൂമിക ഇൻഡോ- അറബ് വിമൻ എക്സലൻസ് അവാർഡ് ചടങ്ങിൽ സമ്മാനിക്കും. കമോൺ കേരളയെക്കുറിച്ച് ഒാർക്കുേമ്പാൾതന്നെ വായിൽ വെള്ളമൂറുന്ന ആയിരക്കണക്കിന് ഭക്ഷണേപ്രമികളെ ഇക്കുറിയും നിരാശപ്പെടുത്തില്ല. ടേസ്റ്റി ഇന്ത്യ രുചിയുത്സവം ഇക്കുറിയും മേളയിലുണ്ടാവും. ആവി പറക്കുന്ന വിഭവങ്ങളുമായി യു.എ.ഇയിലെ ഏറ്റവും മികച്ച ഭോജനശാലകളും നാട്ടിൽനിന്ന് കുടുംബശ്രീ ചേച്ചിമാരും നമ്മെ കാത്തിരിക്കുന്നുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.