ഷാര്‍ജ: കമോണ്‍ കേരളയുടെ ആദ്യദിവസം മലയാളത്തിെൻറ പ്രിയ അവതാരകൻ രാജ് കലേഷ് എന്ന കല്ലുവും കുട്ടികളും ചേർന്ന് സദസ്സിനെയങ്ങ് എടുത്തു. കുട്ടികളില്‍ അവര്‍ പോലും അറിയാതെ അലിഞ്ഞുകിടക്കുന്ന പ്രതിഭയുടെ തിളക്കം പുറംലോകത്തെത്തിക്കാൻ ലക്ഷ്യമിട്ടാണ് കല്ലു ആൻഡ്കിഡ്സ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ ശ്വാസകോശത്തിെൻറ കരുത്തറിയുന്ന മത്സരത്തില്‍ കല്ലൂൂൂൂ... എന്ന് നീട്ടിവിളിച്ച് തൃശൂര്ക്കാരന് നിസാം ഒന്നാം സമ്മാനം കരസ്ഥമാക്കി. രാജ്യങ്ങളുടെ തലസ്ഥാന നാമങ്ങള്‍ തെറ്റില്ലാതെ പറഞ്ഞ് അഞ്ചുവയസ്സുകാരി ആയിശ അനീസ് സദസ്സിനെ വിസ്മയപ്പെടുത്തി.
അഞ്ചു കളങ്ങളുള്ള റുബിക്സ് ക്യൂബുമായി വന്ന് ആഹില്‍ മാന്ത്രിക പ്രകടനമാണ് നടത്തിയത്. 5.27 മിനിറ്റ്കൊണ്ട് അഞ്ചുകളങ്ങളില് വിസ്മയം തീര്‍ത്ത ഈ തൃശൂര്ക്കാരന് വെറും 56 സെക്കൻഡ് കൊണ്ട് മൂന്ന് കളമുള്ള റൂബിക്സ്ക്യൂബിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു. കീബോഡില്‍ മാന്ത്രിക പ്രകടനവുമായി വന്ന മലപ്പുറം തിരൂര്‍ സ്വദേശി ഷാദിയ സദസ്സിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. നെറ്റിയില്‍ വെച്ച ബിസ്ക്കറ്റ് കൈകൊണ്ട് തൊടാതെ തിന്ന് കുട്ടികള്‍ കണ്ണഞ്ചുന്ന പ്രകടനവും കാഴ്ചവെച്ചു.
അധ്യാപകരായ റോസി, മുരളീധരന്, ഹനീഫ മുഹമ്മദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഹോട്ട്പാക്, ബിസ്മി കമ്പനികൾ ഏർപ്പെടുത്തിയ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് കുടുംബങ്ങൾക്കായുള്ള മത്സരത്തിനാണ് കല്ലു നേതൃത്വം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.