ഷാർജ: അവധിയില്ലാതെ ആഘോഷങ്ങൾ നടക്കുന്ന ഷാർജ എക്സ്പോ സെൻററിലേക്ക് ജുബൈലിൽനിന്ന് ബസ് സർവിസ് തുടങ്ങി. റൂട്ട് നമ്പർ ഒമ്പതാണ് ഈ റൂട്ടിൽ ഓടുന്നത്. രാവിലെ ആറിന് തുടങ്ങു ന്ന സേവനം രാത്രി 11.20 വരെ നീളും. ജുബൈലിൽ തുടങ്ങി കിങ് ഫൈസൽ റോഡ്, അൽ വഹ്ദ റോഡ് വഴി അൽതാവൂനിലെത്തും. ഇവിടെനിന്ന് സഹാറ സെൻററിലേക്കു പോകുന്ന ബസ് അൽ നഹ്ദ പാർക്കിനു സമീപത്ത് ഓട്ടം അവസാനിപ്പിക്കും.
കിങ് ഫൈസൽ റോഡിൽ അഡ് നോക്ക്, നടപ്പാലം, അൽ വഹ്ദ റോഡിൽ സിറ്റി സെൻറർ, മാക്സ്, സഫീർ മാൾ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. 20 മിനിറ്റ് ഇടവിട്ട് ബസുകൾ ലഭിക്കും. ഇേതാടെ 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന പ്രവാസമേഖലയിലെ ഏറ്റവും വലിയ കേരളോത്സമായ കമോൺ കേരളയിലേക്ക് പൊതുഗതാഗതത്തെ ആശ്രയിച്ചും എത്താം.
ദുബൈയിലെ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ അൽ അഹ്ലി ക്ലബിനു സമീപത്തുനിന്ന് 301 നമ്പർ ബസും ഇവിടേക്ക് വരുന്നുണ്ട്. ഷാർജയിലെ പ്രധാന ബസ് ടെർമിനലായ അൽ ജുബൈലിൽനിന്നാണ് അൽതാവൂനിലേക്കുള്ള റൂട്ട് നമ്പർ 9 പുറപ്പെടുന്നത്. സഹാറ സെൻറർ, അൽ നഹ്ദ എന്നിവിടങ്ങളിൽനിന്ന് എക്സ്പോ സെൻററിലെത്താനും ഈ ബസിനെ ആശ്രയിച്ചാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.