ദുബൈ: നവംബറിൽ യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ (കോപ്28) മുന്നൊരുക്കം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും വിലയിരുത്തി. ദുബൈ എക്സ്പോ സെന്ററിലാണ് പരിപാടി നടക്കുന്നത്. 198 രാജ്യങ്ങളിൽനിന്നുള്ള 70,000 പ്രതിനിധികളാണ് കോപ് 28ൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
സർക്കാർ, സ്വകാര്യ മേഖലകൾ മുതൽ അക്കാദമിക്, സിവിൽ സമൂഹം വരെയുള്ള രാജ്യത്തെ എല്ലാ മേഖലകളിൽനിന്നുമുള്ളവരുടെ പങ്കാളിത്തം ഉച്ചകോടിയിൽ ഉറപ്പുവരുത്തണമെന്ന് ഉന്നത സമിതിയോട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.