ലാപ്ടോപ്പ് വൃത്തിയാക്കുമ്പോൾ

സ്ഥിരമായ ഉപയോഗത്തിലിരിക്കുന്ന വസ്തു ആയത് കൊണ്ട് ഇടക്കിടെ വൃത്തിയാക്കുന്നത് നമുക്ക് ശീലമാണ്. ആ ശീലത്തിനിടക്ക് ചിലർക്കെങ്കിലും അബദ്ധങ്ങൾ കാരണം ലാപ്ടോപ്പുകൾക്ക് കേടുപാടുകൾ വരുന്നതിന് സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം:

ലാപ്ടോപ്പ് ഓണായിരിക്കുമ്പോൾ വൃത്തിയാക്കരുത്

ബ്ലീച്ച് ഉള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ബ്ലീച്ച് അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം മൂലം കാലക്രമേണ പ്ലാസ്​റ്റിക് കേസ് നിറം മങ്ങുകയും ഒടുവിൽ കേസിനും സ്ക്രീനിനും കേടുവരുകയും ചെയ്യും

ലാപ്ടോപ്പിലോ സ്ക്രീനിലോ നേരിട്ട് ഒഴിക്കുകയോ തളിക്കുകയോ ചെയ്യരുത്

സ്ക്രീൻ വൃത്തിയാക്കുമ്പോൾ അമർത്തരുത്

ലാപ്ടോപ്പ് സ്ക്രീൻ വൃത്തിയാക്കാൻ ലോഷൻ ഉള്ള ഡിഷ്/ഹാൻഡ് ഡിറ്റർജൻറുകൾ ഉപയോഗിക്കരുത്. ഇത് സ്ക്രീനിൽ വരകൾ ഉണ്ടാക്കും

Tags:    
News Summary - cleaning the laptop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.