ദുബൈ: യു.എ.ഇയിലെ പ്രമുഖ ക്ലബുകളായ അൽ വസലും ശബാബ് അൽ അഹ്ലിയും തമ്മിൽ നടന്ന ഫുട്ബാൾ മത്സരത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട ആരാധകർക്കെതിരെ നിയമ നടപടി സ്വീകരിച്ച് ദുബൈ പൊലീസ്. സംഘർഷത്തിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്ന ചിലരെ ബുധനാഴ്ച പൊലീസ് അറസ്റ്റു ചെയ്തു. സഅബീൽ സ്റ്റേഡിയത്തിൽ മേയ് മൂന്നിന് നടന്ന മത്സരത്തിൽ ശബാബ് അൽ അഹ്ലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ വാസൽ ക്ലബ് പരാജയപ്പെടുത്തിയിരുന്നു.
തുടർന്നാണ് ഇരു ടീമുകളുടെയും ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് ഏറ്റുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പ്രതികൾക്കെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.