ചുങ്കം പ്രീമിയർ ലീഗ് യു.എ.ഇ ഫുട്ബാൾ മാച്ച് ലോഗോ മുൻതാരം ഇബ്രാഹീം പാമ്പിളിയത്ത് പ്രകാശനം ചെയ്യുന്നു
ദുബൈ: ജൂൺ ആദ്യവാരം ദുബൈയിൽ നടക്കുന്ന ചുങ്കം പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിന്റെ ലോഗോ വോളിബാൾ താരം ഇബ്രാഹിം പാമ്പിളിയത്ത് പ്രകാശനം ചെയ്തു.
ബലിപെരുന്നാൾ ദിനത്തിൽ ദുബൈയിൽ നടക്കുന്ന ഈദ് മിലാൻ - ചുങ്കം ഫെസ്റ്റ് 2025 നോടനുബന്ധിച്ചാണ് ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നത്. ഫൈനൽ മത്സരം പെരുന്നാൾ ദിനത്തിൽ വൈകീട്ട് ഏഴു മണിക്ക് ദുബൈ ഗർഹൂദ് എൻ.ഐ മോഡൽ സ്കൂളിൽ നടക്കും.
ഈദ് മിലാൻ - ചുങ്കം ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വടംവലി മത്സരം, പായസം മേക്കിങ്, ആർട്ട് ഓഫ് മെഹന്തി, സ്പോട്ട് കളറിങ്, മ്യൂസിക്കൽ ചെയർ തുടങ്ങിയ മത്സരങ്ങൾ നടക്കും. ‘ലൈഫ് നോട്ട് ഡ്രഗ്സ്’ എന്ന ശീർഷകത്തിൽ പ്രത്യേക ലഹരി വിരുദ്ധ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
ലോഗോ പ്രകാശന ചടങ്ങിൽ യാസർ അറഫാത്ത് പാറമ്മൽ, എം.സി.എ റഷീദ്, സി.പി മുഹമ്മദ് റാഫി, മുബഷിർ പി, ഇളാമുദ്ദീൻ, അമീർ, സി.പി റഷീദ്, മുഹമ്മദ് സ്വാലിഹ്, വി.പി സൽമാൻ, അഷ്ഹാൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.