റാക് ഇന്ത്യന്‍ അസോസിയേഷനില്‍ കേരള ക്രിസ്ത്യന്‍ കൗണ്‍സില്‍ റാക് സോണ്‍ സംഘടിപ്പിച്ച ‘നക്ഷത്ര രാവ് 2024’ ഓര്‍ത്തഡോക്സ് സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ ഫിലേക്സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
റാസല്‍ഖൈമ: കേരള ക്രിസ്ത്യന്‍ കൗണ്‍സില്‍ (കെ.സി.സി) റാക് സോണ്‍ സംഘടിപ്പിച്ച ‘ക്രിസ്മസ്-പുതുവത്സര നക്ഷത്ര രാവ് 2024’ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി.
റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ ഓര്‍ത്തഡോക്സ് സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ ഫിലേക്സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
സോണല്‍ പ്രസിഡന്റ് ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ ഇടവക വികാരി ഫാ. മഞ്ജുനാദ് സുന്ദര്‍, കത്തോലിക്ക ഇടവക വികാരി ഫാ. കുര്യന് സാം വര്‍ഗീസ്, ട്രഷറര്‍ ഡെജി പൗലോസ് എന്നിവര്‍ സംസാരിച്ചു.
300ഓളം കുട്ടികള്‍ പങ്കാളികളായ ചിത്രരചന മത്സരം, കൈത്തുടി ബീറ്റ്സിന്റെ സംഗീത വിരുന്ന്, വിവിധ സ്കൂളുകളും ഇടവക അംഗങ്ങളും അവതരിപ്പിച്ച കലാ പരിപാടികളും നടന്നു.
എബി ആനിക്കാട്, ആനി ഫിലിപ്പ്, നിം എബ്രഹാം, മോന്‍സി ജേക്കബ്, മെല്വിന് തോമസ്, ഡോ. തോമസ് ചെറിയാന്, സുനില്‍ കെ. ചാക്കോ, മിഥുന് മാത്യു, ഷിബു കെ, ജെറി ജോണ്‍, ഷെറി അനൂപ്, ജെബന്സി, ഷൈജു കെ.പി, ഷൈജു സി. ജോണ്‍, എബിന് ചാക്കോ, റോബിന് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രോഗ്രാം കണ്‍വീനര്‍ അജി സക്കറിയ സ്വാഗതവും സെക്രട്ടറി ഷാജി തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.