ക്രിസ്​മസ്​ നക്ഷത്ര തിളക്കത്തിൽ സഹിഷ്​ണുതാ നാട്​

ദുബൈ: ലോകത്തി​​​െൻറ എല്ലാ കോണുകളിൽ നിന്നുമുള്ള ജനങ്ങൾ വസിക്കുന്ന യു.എ.ഇയുടെ സഹിഷ്​ണുതക്കും സമാധാനത്തിനും കൂടുതൽ തിളക്കം പകർന്ന്​ ക്രിസ്​മസ്​ ആ​ഘോഷങ്ങൾ ആരംഭിച്ചു.
സ്​ഥാപനങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം ദിവസ ങ്ങൾക്കു മുൻപു തന്നെ പടുകൂറ്റൻ ക്രിസ്​മസ്​ട്രീകളും മനോഹര നക്ഷത്രങ്ങളും കൊണ്ട്​ അലങ്കരിച്ചിരുന്നു.
ചർച് ചുകളിൽ വിവിധ ഭാഷകളിൽ നടക്കുന്ന ക്രിസ്​മസ്​ ശു​ശ്രൂഷകളിൽ പങ്കുചേരാൻ വിവിധ നാട്ടുകാരായ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു. അബൂദബി സ​​െൻറ്​ ജോസഫ്​ കത്തീഡ്രലിൽ അറബി, കൊറിയൻ, സ്​പാനിഷ്​,ഇറ്റാലിയൻ പോളിഷ്​ ഭാഷകളിലുൾപ്പെടെ നിരവധി ശുശ്രൂഷകളാണുള്ളത്​. ദുബൈ സ​​െൻറ്​മേരീസ്​ കാത്തലിക്​ ചർച്ചിൽ രാവിലെ അഞ്ചര മുതൽ രാത്രി ഒമ്പതു വരെ വിവിധ ഭാഷകളിലായി പ്രാർഥനാ ശുശ്രൂഷകൾ നീളും. യു.എ.ഇ പുലർത്തുന്ന സഹിഷ്​ണുതയുടെയും സമഭാവനയുടെയും ഏറ്റവും മികച്ച കാലങ്ങളിലൊന്നാണ്​ ക്രിസ്​മസ്​ വേളയെന്ന്​ വി​ശ്വാസികളും മത പുരോഹിതരും അഭിപ്രായപ്പെട്ടു.
ദുബൈ: സി.എസ്​.​െഎ ദുബൈ മലയാളം ഇടവകയുടെ ക്രിസ്​മസ്​ ആ​രാധനകൾ ഇടവക വികാരി ​ഫാ. ഡോ.പി.കെ. കുരുവിളയുടെ നേതൃത്വത്തിൽ ദുബൈ ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടന്നു. ജൂബി എബ്രഹാം, ജിനോ മാത്യൂ ജോയ്​ എന്നിവരുടെ നേതൃത്വത്തിലെ ചർച്ച്​ ഗായകസംഘം ക്രിസ്​മസ്​ ഗാനങ്ങൾ ആലപിച്ചു. വെസ്​ലി പി.കുരുവിള ക്രിസ്​മസ്​ സന്ദേശം നൽകി.

മലയാളീ സമാജം ക്രിസ്​മസ് ആഘോഷം
അബൂദബി:മലയാളീ സമാജം നടത്തുന്ന വിൻറര്‍ ക്യാമ്പിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഇന്ന്​ ക്രിസ്​മസ് ആഘോഷം സംഘടിപ്പിക്കുന്നു. വൈകീട്ട്​ നാലു മുതൽ എട്ടു മണി വരെയാണ്​ പരിപാടികൾ.വിൻറര്‍ ക്യാമ്പിലെ കുട്ടികള്‍ ക്രിസ്മസ് ട്രീ ഒരുക്കും. തുടര്‍ന്ന്‍ ക്രിസ്മസ് ഫാദര്‍ മത്സരം നടക്കും. കരോള്‍ സംഘം ഗാനാലാപനം നടത്തും.സന്താക്രോസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ക്യാമ്പ് ഡയറക്ടര്‍ ഷിജിന്‍ പാപ്പച്ചന്‍ നേതൃത്വം നല്‍കും.

Tags:    
News Summary - Christmas Celebration, UAE news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.