യു.എ.ഇയിലെ ചൈനീസ് സ്ഥാനപതി സാങ് യിമിങ് യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം 

കണ്ടാൽ അസ്സൽ അറബി! കന്തൂറ ധരിച്ച് ചൈനീസ് സ്ഥാനപതി സാങ് യിമിങ്

ദുബായ്: അറേബ്യൻ ലുക്കിൽ കന്തൂറ ധരിച്ച് എത്തിയ യു.എ.ഇയിലെ ചൈനീസ് സ്ഥാനപതി സാങ് യിമിങ്ങിന്റെ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നീളൻ വെള്ളക്കുപ്പായവും തലപ്പാവും ധരിച്ച സാങ് യിമിങ് യു.എ.ഇയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ചേർന്ന ബിസിനസ് യോഗത്തിൽ പ​ങ്കെടുക്കാനാണ് എത്തിയത്.

യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായുള്ള കൂടിക്കാഴ്ചക്കെത്തിയ സാങ് യിമിങ്ങിന്റെ ചിത്രങ്ങൾ ശൈഖ് മക്തൂം തന്നെയാണ് എക്സിൽ പങ്കുവച്ചത്. സുസ്ഥിര വികസനത്തിൽ സുപ്രധാന പങ്കാളിയാണ് ചൈനയെന്ന് അദ്ദേഹം കുറിച്ചു.

കഴിഞ്ഞ വർഷം പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ ഡോ. അൻവർ ഗർഗാഷുമായി നടത്തിയ ചൈനീസ് സ്ഥാനപതി കന്തൂറ ധരിച്ചിരുന്നു. ബലി പെരുന്നാൾ ദിവസവും അദ്ദേഹം എമിറാത്തി സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Tags:    
News Summary - Dubai: Chinese ambassador wears kandura during talks with Sheikh Maktoum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.