Posted On
date_range Updated On
date_range ചൈനീസ് ഭാഷയിൽ ഡ്രൈവിങ് ലൈസൻസ് നൽകി അബൂദബി െപാലീസ്
അബൂദബി: അധികാരത്തിൽ എത്തിയ ശേഷം ആദ്യമായി യു.എ.ഇ. സന്ദർശിക്കുന്ന ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങിന് അബൂദബി പെലീസിെൻറ ആദരവ്. ഡ്രൈവിങ് ലൈസൻസുകൾ ചൈനക്കാർക്ക് ചൈനീസ് ഭാഷയിൽ നൽകിയാണ് അവർ ചൈന പ്രസിഡൻറിനെ സീകരിച്ചത്. യു.എ.ഇയും ചൈനയും തമ്മിലുള്ള ചരിത്ര ബന്ധം കൂട്ടുന്നതിെൻറ തെളിവാണ് ഇൗ ഡ്രൈവിങ് ലൈസൻസെന്ന് അബൂദബി പൊലീസ് വെഹിക്കിൾ ലൈസൻസിങ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം നാസർ അൽ ശംസി പറഞ്ഞു. യുഎഇ–ചൈന ബന്ധം പ്രതിപാദിക്കുന്ന ഒട്ടേറെ വിഡിയോകളും അബൂദബി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.