ഷാർജ: തനത് കലകളുടെയും നാടൻ കലകളുടെയും സംഗമത്തിന് വേദിയൊരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ഫെസ്റ്റിവലിൽ തെയ്യം, കളരിപ്പയറ്റ്, ചാക്യാർകൂത്ത്, രാജസ്ഥാനി നാടോടിനൃത്തം, നാടൻപാട്ട്, മുട്ടിപ്പാട്ട്, നാടോടി കലകൾ എന്നിവ അരങ്ങേറും.
ഇന്ത്യൻ അസോസിയേഷൻ ഫെസ്റ്റിവൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോക് ലോർ ഫെസ്റ്റിവൽ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള വിവിധ സംഘടനകളുടെ കൂട്ടായ്മയിലൂടെയാണ് അരങ്ങേറുന്നത്. നടനും സ്റ്റാൻഡ്-അപ് കോമേഡിയനും ഓട്ടന്തുള്ളൽ അവതാരകനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്.
വൈകീട്ട് ആറിന് പരിപാടികൾ ആരംഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.