കുട്ടികളുടെ വായനോത്സവം; 25 പ്രശസ്ത എഴുത്തുകാർ പങ്കെടുക്കും

ഷാർജ: കുട്ടികളുടെ വായനോത്സവത്തിൽ കുട്ടികളെ രസിപ്പിക്കാൻ പ്രശസ്തരായ 25 എഴുത്തുകാർ പങ്കെടുക്കും. മിനിയൻസ് പോലുള്ള കുട്ടികളുടെ സിനിമകളുടെ സഹസംവിധായകനും ഡെസ്പിക്കബിൾ മി, ജുമാൻജി എന്നിവയുടെ ആനിമേഷൻ ചെയ്ത അമേരിക്കൻ ആനിമേറ്ററും ചലച്ചിത്ര സംവിധായകനുമായ കെയ്ൽ ബാൽഡ ഫെസ്റ്റിലെത്തും. മേയ് 11 മുതൽ 22 വരെയാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന്‍റെ 13ാമത് എഡിഷൻ എമിറേറ്റിലെ എക്‌സ്‌പോ സെന്‍ററിൽ അരങ്ങേറുന്നത്.

ഷാർജ ബുക്ക് അതോറിറ്റി (എസ്‌.ബി.‌എ) സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഇത്തവണ 'സർഗാത്മകത സൃഷ്ടിക്കുക' എന്ന വിഷയത്തിലാണ് നടക്കുന്നത്. ഇതിനകം 90 പുസ്തകങ്ങൾ എഴുതിയ ആസ്‌ട്രേലിയക്കാരനായ കെൻ സ്പിൽമാൻ എന്ന ബെസ്റ്റ് സെല്ലർ ബിഗ് നോഹ ലിറ്റിൽ ബോവയുടെ രചയിതാവും മേളയിൽ പങ്കെടുക്കും. ടൈം ട്രാവലിങ് സാഹസിക കഥയായ കിഡ് എഴുതിയ നടനും എഴുത്തുകാരനുമായ സെബാസ്റ്റ്യൻ ഡിസൂസയെ കൂടാതെ ബോബ് ദ ബിൽഡർ ടി.വി ഷോയുടെ ഡിസൈനർ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് എഴുത്തുകാരനും ചിത്രകാരനുമായ കർട്ടിസ് ജോബ്ലിങ് ഈ വർഷം കുട്ടികൾക്കായുള്ള പുസ്തകമേളയിൽ സാന്നിധ്യമായിരിക്കും.

ലിറ്റിൽ ലീഡേഴ്‌സ്, ലിറ്റിൽ ഡ്രീമേഴ്‌സ്, ലിറ്റിൽ ലെജൻഡ്‌സ് തുടങ്ങിയ കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവായ വഷ്തി ഹാരിസണും പുസ്തക മേളയിലുണ്ടാവും. പതിനൊന്ന് നോവലുകളുടെ രചയിതാവായ ക്ലെയർ ലെഗ്രാൻഡ്, എംപിരിയം ട്രൈലോജി, വാട്ട് ഡു യു ഡു വിത്ത് ആൻ ഐഡിയ പോലുള്ള ചിത്ര പുസ്തകങ്ങളുടെ അവാർഡ് ജേതാവായ രചയിതാവ് കോബി യമദക്കൊപ്പം യു.എസിൽനിന്നുണ്ടാവും. ജെനസിസ് ബിഗിൻസ് എഗെയ്ൻ തുടങ്ങിയവയുടെ രചയിതാവായ അലീഷ്യ ഡി.വില്യംസും, എർത്ത് അവറിന്‍റെ രചയിതാവ് നാനെറ്റ് ഹെഫെർനാൻ എന്നിവരാണ് ഫെസ്റ്റിവലിലെത്തുന്ന മറ്റ് യു.എസ് രചയിതാക്കൾ.

Tags:    
News Summary - Children's reading festival; 25 famous writers will participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.