അബൂദബി: കേരള സോഷ്യൽ സെൻററിൽ ഒരുമാസമായി നടത്തിവന്ന കുട്ടികളുടെ ക്യാമ്പ് ‘വേനൽത്തുമ്പികൾ’ക്ക് വർണാഭ സമാപനം.
സാംസ്കാരിക^ രാഷ്്ട്രീയ പ്രവർത്തകൻ ബേബിജോൺ സമാപന ആഘോഷം ഉദ്‌ഘാടനം ചെയ്തു.
നാടക പ്രവർത്തകൻ മണി പ്രസാദിെൻറ നേതൃത്വത്തിൽ നടന്ന ക്യാമ്പിെൻറ അവസാന അവസാന ദിവസം കുട്ടികൾ അവതരിപ്പിച്ച നാടകങ്ങൾ പ്രേക്ഷകരെ കൈയിലെടുത്തു. ആര്യൻ കണ്ണന്നൂർ എഴുതിയ ‘ഇഖ്‌ബാൽ മാസിഹ്’, വൈക്കം മുഹമ്മദ് ബഷീറിെൻറ തങ്കമോതിരം, സ്വർണ്ണ പളുങ്കൂസ് എന്ന കഥകളെ ആധാരമാക്കി വിപിൻ ദാസ് പരപ്പനങ്ങാടി എഴുതിയ ഒരു പളുങ്കൂസൻ സ്വർണ്ണകഥ, ഗോപികുറ്റിക്കോൽ എഴുതിയ ‘കൊട്ടാരവാസികളുടെ ശ്രദ്ധക്ക്’ എന്ന നാടകങ്ങൾക്ക് പുറമെ കുട്ടികളുടെ സംഘഗാനവും ഒപ്പനയും നടന്നു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.