കുട്ടികളെ മാനസികമായി കരുത്തരാക്കണം

ദുബൈ: കോവിഡ്​ കാലത്തെ അസാധാരണമായ സാഹചര്യങ്ങൾ സൃഷ്​ടിച്ച ആഘാതങ്ങളിൽനിന്ന്​ കുട്ടികളെ മോചിപ്പിക്കുന്നതിന്​ ഗൗരവകരമായ പരിഗണന നൽകണമെന്ന്​ പഠനം. അധ്യാപകരുടെയും വിദ്യഭ്യാസ വിദഗ്ധരുടെയും അഭിപ്രായം രേഖപ്പെടുത്തിയ 'എവർഫി മിഡിൽ ഈസ്​റ്റി'​െൻറ പഠനത്തിലാണ്​ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്​​.

കൂട്ടുകാരോടും സമപ്രായക്കാരോടും അധ്യാപകരോടുമെല്ലാം സംവദിക്കുന്ന കഴിവിൽ യു.എ.ഇയിലെ കുട്ടികൾ കോവിഡ്​ കാലത്ത്​ ഏറെ പിന്നാക്കം പോയതായി മിക്ക അധ്യാപകരും അഭിപ്രായപ്പെടുന്നു. മാനസിക സമ്മർദത്തിൽനിന്ന്​ ഇത്തരം കുട്ടികളെ മോചിപ്പിക്കുന്നതിന്​ ക്ലാസ്​മുറികളിൽ പ്രഥമ പരിഗണന നൽകണമെന്നും ഇവർ പറയുന്നു.

മഹാമാരിക്കാലത്ത്​ കുട്ടികളെ മാനസികമായി കരുത്തരാക്കാനാണ്​ ക്ലാസ്​മുറികളിൽ ഏറ്റവും പരിഗണന നൽകേണ്ടതെന്നാണ്​ പഠനത്തിലെ സു​പ്രധാന നിരീക്ഷണമെന്ന്​ 'എവർഫി' ജനറൽ മനേജർ ഷെഹർസാദ്​ കലീം പറഞ്ഞു. ആരോഗ്യകരമായ പരസ്​പരബന്ധം, വൈകാരികമായ അടുപ്പം, ദയാവായ്​​പ്​, കുടുംബ-സാമൂഹിക മൂല്യങ്ങൾ, ധാർമിക സമീപനം, ക്ഷമാശീലം എന്നിവ ശീലിപ്പിക്കണമെന്ന്​ സർവേയിൽ പ​ങ്കെടുത്തവർ പറയുന്നു.

ആശയവിനമയ ശേഷിയും പ്രശ്​നപരിഹാര കഴിവും വളർത്തിയെടുക്കലാണ്​ പ്രധാനമെന്ന്​ വിദ്യാഭ്യാസ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.കോവിഡ്​ പൂർവകാലത്തിൽനിന്ന്​ വ്യത്യസ്​തമായി ധാരാളം കാര്യങ്ങളിൽ കുട്ടികൾക്ക്​ മാനസികമായ മാറ്റമുണ്ടായിട്ടുണ്ടെന്ന്​ എല്ലാവരും പറയുന്നു. മികച്ച ശാരീരികാരോഗ്യത്തിന്​ നല്ല മാനസികാരോഗ്യം അനിവാര്യമായതിനാൽ ശാരീരിക ക്ഷമതക്ക്​ നൽകുന്നതിനേക്കാൾ പ്രധാന്യം മാനസികമായ കരുത്ത്​ പകരുവാൻ വിനിയോഗിക്കണമെന്ന്​ ദുബൈയിലെ പ്രമുഖ സ്​കൂൾ അധ്യാപിക സർ​വേയിൽ പറഞ്ഞു.​

നിലവിൽ യു.എ.ഇയിലെ നിരവധി സ്​കൂളുകൾ ഇക്കാര്യം തിരിച്ചറിഞ്ഞ്​ അധ്യാപകർക്കും കുട്ടികൾക്കും വേണ്ടി കൗൺസലിങ്​ വിഭാഗം സജ്ജമാക്കിയിട്ടുണ്ട്​. മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക്​ കൃത്യസമയത്ത്​ ആശ്വാസം പകരാനാണിത്​. ഇത്തരത്തിൽ ഭാവിയിൽ സർക്കാർ സംവിധാനങ്ങളും സ്വകാര്യ സ്​ഥാപനങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യം പരിഗണിച്ച്​ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നാണ്​ പഠനം അടിവരയിടുന്നത്​.

Tags:    
News Summary - Children need to be mentally strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.