Posted On
date_range Updated On
date_range ഫ്ലാറ്റിൽ നിന്ന് കാണാതായ കുട്ടിയെ പൊലീസ് കണ്ടെത്തി
അജ്മാന്‍ : വാതില്‍ തുറന്നു കിടന്ന ഫ്ലാറ്റില്‍ നിന്നും ഇറങ്ങി നടന്ന്‍ വഴി തെറ്റി പോയ ബാലനെ അജ്മാന്‍ പൊലീസിെൻറ സഹായത്താല്‍ കണ്ടെത്തി. അജ്മാനിലെ സാവാന്‍ ഏരിയയിലെ കെട്ടിടത്തില്‍ നിന്നാണ് അഞ്ചു വയസുകാരനായ ബാലനെ ശനിയാഴ്ച പുലർച്ചയോടെ കുടുംബത്തിനു നഷ് ടപ്പെടുന്നത്. വീടിെൻറ വാതില്‍ തുറന്ന് കിടക്കുന്നതു കണ്ട പുറത്തേക്ക് ഇറങ്ങി നടന്ന ബാലന് തിരിച്ച് വീട്ടിലേക്ക് വരാന്‍ കഴിഞ്ഞില്ല.
മാതാപിതാക്കള്‍ വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് നടത്തിയ തിരച്ചിലില്‍ മുകളിലെ നിലയില്‍ നിന്ന് കുട്ടിയെ കണ്ടെത്തി. മുകളിലെ നിലയിലെത്തിയ ബാലന്‍ തിരിച്ചു പോകാന്‍ വഴി അറിയാതെ കരയുന്നത് കണ്ട മറ്റൊരു കുടുംബം കുട്ടിയെ സംരക്ഷിച്ചു. നാല് മണിക്കൂറിനു ശേഷമാണ് ബാലന്‍ പൊലീസ് സഹായത്താല്‍ വീട്ടില്‍ തിരിച്ചെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.