Posted On
date_range Updated On
date_range ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ
ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലെത്തി. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് ശനിയാഴ്ച രാവിലെയാണ് അദ്ദേഹം ദുബൈ വിമാനത്താവളത്തിലെത്തിയത്. പത്ത് ദിവസം ദുബൈയിലുണ്ടാകും. ഭാര്യ കമല വിജയനും ഒപ്പമുണ്ട്. വിമാനത്താവളത്തിൽ കോൺസുൽ ജനറൽ അമൻ പുരിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
രണ്ട് ദിവസം പൊതുപരിപാടികളിലൊന്നും പെങ്കടുക്കിന്നില്ല. ഫെബ്രുവരി നാലിന് എക്സ്പോയിലെ കേരള പരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വ്യവസായ സമൂഹവുമായി ചർച്ചകളുണ്ടാകും. ചികിത്സ കഴിഞ്ഞെത്തിയതിനാൽ കാര്യമായ പൊതുപരിപാടികൾ ഉണ്ടാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് കേരളത്തിലേക്ക് മടങ്ങാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.