അബൂദബി: പീപ്പിൾസ് കൾചറൽ ഫോറം അബൂദബി ഘടകം പ്രവർത്തകർക്കായി രണ്ട് ദിവസം നീണ്ടുനിന്ന പ്രവർത്തക ക്യാമ്പ് അൽ.ഐൻ അബൂസംറ റോയൽ റിസോർട്ടിൽ സംഘടിപ്പിച്ചു. പ്രസ്ഥാനിക ചേർന്നിരിപ്പ്, ഫുട്ബാൾ കളി, സ്വിമ്മിങ്, കുട്ടികളുടെ കലാപരിപാടി, എസ്.എസ്.എൽ.സിയിൽ വിജയം നേടിയ കുട്ടികളെ ആദരിക്കൽ, സ്ത്രീ ശാക്തീകരണം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലായിട്ടായിരുന്നു പരിപാടി നടന്നത്. പി.സി.എഫ് അബൂദബി എമിറേറ്റ്സ് കമ്മിറ്റി പ്രസിഡന്റ് നജീബുദ്ദീൻ വളാഞ്ചേരി അധ്യക്ഷതവഹിച്ചു. ചേർന്നിരിപ്പ്-പ്രാസ്ഥാനിക വട്ടം കൂടലിന് സെക്രട്ടറി ജലീൽ കടവ് സ്വാഗതം പറഞ്ഞു. നാഷനൽ കമ്മിറ്റി പ്രസിസന്റ് കൂടിയായ അബ്ദുൽ ഖാദർ കൊതച്ചിറ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ആബിദ് കേച്ചേരിയെ പി.സി.എഫ് അബൂദബിയിലെ മുതിർന്ന അംഗം കൂടിയായ നസീർ കയ്പമംഗലം പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. സ്ത്രീ ശാക്തീകരണ സെഷന് പി.സി.എഫ് വനിത വിങ് നാഷനൽ പ്രസിഡന്റ് കൂടിയായ ഫസീല നേതൃത്വം നൽകി. തുടർന്ന് നടന്ന പരിപാടികൾക്ക് യു.എ.ഇ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ്, ജോ. സെക്രട്ടറി ഇബ്രാഹിം പട്ടിശ്ശേരി, ഗ്ലോബൽ അംഗം ഇസ്മയിൽ നാട്ടിക, സെക്രട്ടേറിയറ്റ് അംഗം റഷീദ് പട്ടിശ്ശേരി, അബൂദബി കമ്മിറ്റി ട്രഷറർ റഫീക് കയ്പമംഗലം, നേതാക്കളായ സഫ് വാൻ മാറാക്കര, അബ്ബാസ് ഹനീഫ, സൈദ് മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.