???? ??????? ?????? ???????????? ?????? ????? ?????? ???? ????????????? ???????? ???????? ??????? ????? ?????????? (???????????)

ഖമീസ് മതാര്‍ അല്‍ മസീന: മലയാളികളെ ഇഷ്ടപ്പെട്ട പൊലീസ് മേധാവി

ദുബൈ: വ്യാഴാഴ്ച രാത്രി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ച ദുബൈ പൊലീസ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീനയിലുടെ ജനപ്രിയനായ ഉദ്യോഗസ്ഥനെകൂടിയാണ് നഷ്ടപ്പെട്ടത്. മലയാളികളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് കേരളത്തോട് പ്രത്യേക ഇഷ്ടമായിരുന്നെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കേരള ആഭ്യന്തരമന്ത്രിയായിരിക്കെ ദുബൈ സന്ദര്‍ശിച്ച രമേശ് ചെന്നിത്തല മസീനയുമായി നടത്തിയ കൂടിക്കാഴ്ച വെള്ളിയാഴ്ച പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് ചെന്നിത്തല പറയുന്നു.  ദുബൈയുടെ മുന്‍ പൊലീസ് മേധാവി ലഫറ്റനന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ താമിമുമായും അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ദുബൈ പൊലീസിന്‍െറ മികച്ച സേവന മാതൃകകള്‍, കേരള പൊലീസിലും നടപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് ഒരു മണിക്കൂറോളം നീണ്ട ഈ കൂടിക്കാഴ്ച നടത്തിയത്. ദുബൈ പൊലീസ് സംഘത്തെ താന്‍ ഒൗദ്യോഗികമായി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
 യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹവുമായി പ്രത്യേകിച്ച് മലയാളികളുമായും അദേഹം നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുതായും മലയാളികള്‍ ഇല്ലാത്ത ഒരു സ്ഥലം പോലും ലോകത്തില്ല എന്ന മസീന തന്നോട് പറഞ്ഞത്  ഇപ്പോഴും ഓര്‍മയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ദുബൈ പൊലീസ് മേധാവിയുമായി  കൂടിക്കാഴ്ച നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്നു ചെന്നിത്തല.
31 വര്‍ഷം പൊലീസ് സേനയിലുണ്ടായിരുന്ന ഖമീസ് മസീനക്ക് കീഴില്‍ പൊലീസിലും പേഴ്സണല്‍ സ്റ്റാഫിലും മലയാളികളുണ്ടായിരുന്നു. മുമ്പ് ദുബൈ പൊലീസില്‍ ധാരാളം മലയാളികളുണ്ടായിരുന്നു. 
ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ദുബൈ പൊലീസില്‍ ലോകശ്രദ്ധ നേടിയ നിരവധി സുപ്രധാന കേസുകളിലെ പ്രതികളെ പിടികൂടിയ മികച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു മസീന.  
റാശിദ് ആശുപത്രിയില്‍  വ്യാഴാഴ്ച രാത്രി വൈകിയായിരുന്നു അന്ത്യം. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ദുബൈ എമിറേറ്റ്സ് ടവറില്‍ നടന്ന, സര്‍ക്കാര്‍ പരിപാടിയില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു. ദുബൈ  ഭരണാധികാരിയും രാജകുടുംബാംഗങ്ങളും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പക്ഷെ വാരാന്ത്യ അവധിക്ക് മുന്നോടിയായി ദുബൈ തിരക്കിലമര്‍ന്ന വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് അപ്രതീക്ഷിത മരണവാര്‍ത്ത നാടെങ്ങും പരന്നത്. വെള്ളിയാഴ്ച രാവിലെ  ഞെട്ടലോടെ മരണവാര്‍ത്ത കേട്ടവരും ഏറെ. വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ അനുശോചന പ്രവാഹം തുടങ്ങി. 
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ഉടനെ അനുശോചനമറിയിച്ചവരില്‍ പെടുന്നു.
വെള്ളിയാഴ്ച രാവിലെ ശൈഖ് മുഹമ്മദ് നിരവധി തവണ അനുശോചനം ട്വീറ്റ് ചെയ്തു. ഖമീസ് മതാറിന്‍െറ കുടുംബത്തിനും കൂട്ടുകാര്‍ക്കും ദുബൈയിലെയും യു.എ.ഇയിലെയും ജനങ്ങളെയൂം തന്‍െറ വ്യക്തിപരമായ അനുശോചനം അറിയിക്കുന്നതായി ഒരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.


 

Tags:    
News Summary - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.