അബൂദബി: പൊതുഗതാഗത ബസ് സർവിസ് റൂട്ടുകളിൽ മാറ്റം വരുത്തിയതായും പുതിയ ബസ് സർവിസുകൾ ആരംഭിച്ചതായും അബൂദബി സംയോജിത ഗതാഗത കേന്ദ്രം.
അബൂദബി നഗരകേന്ദ്രത്തിൽ നിന്ന് തിരക്കേറിയ മേഖലകളിലേക്കുള്ള റൂട്ടുകളിൽ ബസുകൾ നിർത്തുന്ന സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് യാത്രാസമയം കുറക്കാൻ തീരുമാനമായി. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് കാണുന്നതിന് അവസരമൊരുക്കാൻ ഇവിടേക്ക് പുതിയ ബസ് സർവിസ് ആരംഭിച്ചു.
അർധരാത്രി മുതൽ പുലർച്ച നാല് വരെയാണ് പുതിയ ബസ് സർവിസുകൾ.
അൽ ബാഹിയ, അൽ ഷഹാമ, അൽ റഹ്മ, അൽ സാംഹ എന്നീ റൂട്ടുകളിലെ സർവിസുകൾ മെച്ചപ്പെടുത്തും. ബനിയാസിലെ ബസ് സർവിസുകളുടെ എണ്ണം വർധിപ്പിച്ചു. അബൂദബി നഗരത്തിനും ഖലീഫ സിറ്റിക്കുമിടയിലെ ബസ് സർവിസുകളുടെ എണ്ണം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.