Posted On
date_range Updated On
date_range ചങ്ങരംകുളം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
റാസല്‍ഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതില്‍ (52) റാസല്‍ഖൈമയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.
ദീര്‍ഘനാളായി യു.എ.ഇയിലുള്ള മജീദ് ആഭ്യന്തര മന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
നന്നംമുക്ക് കിഴക്കേതില്‍ വീട്ടില്‍ സൈദ് (മൊനുട്ടി)-ആമിനു ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ തരിയത്ത്. മക്കള്‍: അസ്ലം, ഫൈസാന്‍, അമീന്‍. സഹോദരങ്ങള്‍: റുഖിയ, ജമീല, ഷാഫി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.