സി.​എ​ച്ച് രാ​ഷ്ട്ര​സേ​വ പു​ര​സ്കാ​ര ച​ട​ങ്ങ്​ വി​ശ​ദീ​ക​രി​ച്ച്​ ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

സി.​എ​ച്ച് രാ​ഷ്ട്ര​സേ​വ പു​ര​സ്കാ​ര വി​ത​ര​ണം നാ​ളെ; ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി​ക്കാ​ണ്​ ഇ​ത്ത​വ​ണ പു​ര​സ്കാ​രം

ദു​ബൈ: മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ ഓ​ർ​മ​ക്കാ​യി ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തു​ന്ന സി.​എ​ച്ച് രാ​ഷ്ട്ര​സേ​വ പു​ര​സ്കാ​രം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി​ക്ക്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ദു​ബൈ അ​ൽ ബ​റാ​ഹ​യി​ലെ ഗ​വ. വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി ന​ഗ​റി​ൽ ന​ട​ക്കു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​മ്മി​റ്റി​ൽ അ​വാ​ർ​ഡ്​ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​റ​ബ്​ പ്ര​മു​ഖ​രും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഫൈ​സ​ൽ ബാ​ബു, ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും.

ഡോ. ​സി.​പി. ബാ​വ ഹാ​ജി ചെ​യ​ർ​മാ​നും എം.​സി. വ​ട​ക​ര, ടി.​ടി. ഇ​സ്മാ​യി​ൽ, സി.​കെ. സു​ബൈ​ർ, പി.​എ. സ​ൽ​മാ​ൻ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല, ജ​ന. സെ​ക്ര​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ ന​ജീ​ബ് ത​ച്ചം​പൊ​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ർ മു​ല്ല​ക്ക​ൽ, മൊ​യ്തു അ​രൂ​ർ, ഹം​സ കാ​വി​ൽ, തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, ഇ​സ്മാ​യി​ൽ ചെ​രു​പ്പേ​രി, അ​ഹ​മ്മ​ദ് ബി​ച്ചി, മ​ജീ​ദ് കൂ​ന​ഞ്ചേ​രി പ​ങ്കെ​ടു​ത്തു.



Tags:    
News Summary - CH Rashtraseva award distribution tomorrow; E.T. This time the award goes to Muhammad Basheer M.P.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT