അബൂദബിയിൽ ബാന്‍ഡുകള്‍ക്കും ട്രൂപ്പുകള്‍ക്കും സർട്ടിഫിക്കറ്റ്

അ​ബൂ​ദ​ബി: ഇ​നി തോ​ന്നും​പോ​ലെ ബാ​ന്‍ഡു​ക​ള്‍ക്കും ട്രൂ​പ്പു​ക​ള്‍ക്കും അ​ബൂ​ദ​ബി​യി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നാ​വി​ല്ല. അ​ബൂ​ദ​ബി​യു​ടെ പൈ​തൃ​ക​സം​സ്‌​കാ​രം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പ് ബാ​ന്‍ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കി.

എ​മി​റേ​റ്റി​ല്‍ ന​ട​ക്കു​ന്ന എ​ല്ലാ​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ബൂ​ദ​ബി​യു​ടെ സം​സ്‌​കാ​ര പൈ​തൃ​ക​ത്തെ​യാ​ണ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ഇ​മാ​റാ​ത്തി സം​സ്‌​കാ​ര​ത്തി​ന്റെ ആ​ധി​കാ​രി​ക പ്ര​തി​നി​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്​ സം​വി​ധാ​നം ടൂ​റി​സം അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച​ത്. ബാ​ന്‍ഡു​ക​ളും ട്രൂ​പ്പു​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ക​ല​ക​ള്‍ സൂ​ക്ഷ്മ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തി​യ ശേ​ഷ​മാ​വും സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കു​ക. പ​ര​മ്പ​രാ​ഗ​ത ബാ​ന്‍ഡു​ക​ളു​ടെ​യും ട്രൂ​പ്പു​ക​ളു​ടെ​യും ഔ​ദ്യോ​ഗി​ക, ആ​ഘോ​ഷ​വേ​ള​ക​ളി​ലെ പ്ര​ക​ട​ന​ങ്ങ​ള്‍ ഇ​തി​ലൂ​ടെ നി​യ​ന്ത്രി​ക്കും.

Tags:    
News Summary - Certificate for bands and troupes in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.