ഷാർജ: ഷാർജ മ്യൂസിയം അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നു. വെള്ളിയാഴ്ച മുതൽ മൂന്നു ദിനങ്ങളിലായി വ്യത്യസ്ത പരിപാടികളാണ് അൽ സാഹിയ സിറ്റി സെന്‍റർ മാളിൽ ഒരുങ്ങുന്നത്. 'ദ പവർ ഓഫ് മ്യൂസിയം'എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷം. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രധാന ലക്ഷ്യം എന്ന നിലയിൽ മ്യൂസിയങ്ങളുടെ പ്രാധാന്യം തുറന്നുകാട്ടുന്നതാണ് ഷാർജ മ്യൂസിയം അതോറിറ്റിയുടെ പ്രവർത്തനങ്ങൾ. മുത്തുകളുടെ വലുപ്പം തരംതിരിക്കാൻ ഉപയോഗിച്ചിരുന്ന മുത്ത് അരിപ്പകൾ, ഇമാറാത്തി സ്ത്രീകളുടെ മുഖത്ത് അലങ്കരിച്ച പരമ്പരാഗത മുഖവസ്ത്രമായ 'ബുർഖ', ഷാർജ മുവൈല മേഖലയിൽ കണ്ടെത്തിയ ഒട്ടകത്തിന്‍റെ പ്രതിമ തുടങ്ങി മ്യൂസിയത്തിന്‍റെ ശേഖരങ്ങൾ പൊതുജനങ്ങൾക്ക് ആസ്വദിക്കാം.
മാളിന്‍റെ പ്രധാന ഹാളിലും തിയറ്ററിലും രാവിലെ 10നും രാത്രി 12നും ഇടയിൽ ഗൈഡ് ടൂറുകൾ, വ്യത്യസ്ത തത്സമയ പരിപാടികൾ, കാലിഗ്രഫി വർക്ക്ഷോപ്പുകൾ തുടങ്ങിയ പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.