ദുബൈ: പണമിടപാട് സ്ഥാപനമായ അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് പിൻവലിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് ധനസഹായം നൽകൽ എന്നിവ തടയുന്ന നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സ്ഥാപനത്തിന്റെ പേര് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തതായും സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ എക്സ്ചേഞ്ച് സ്ഥാപനങ്ങളും ഉടമകളും ജീവനക്കാരും ഇവിടത്തെ നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.