സി.ബി.ഐ.എസ് മതപഠന കോഴ്സിന്റെ പത്താം ബാച്ച് വിദ്യാർഥികളുടെ ക്ലാസ് ഉദ്ഘാടനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുന്നു
ദുബൈ: ദാറുല്‍ ഹുദ ഇസ്ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാർഥി സംഘടന ഹാദിയക്കു കീഴിലുള്ള ഖിസൈസിലെ അല്‍ഹിദായ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന മതപഠന കോഴ്സിന്റെ പുതിയ ബാച്ച് ക്ലാസ് ഉദ്ഘാടനം ചെയ്തു. സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് ഇസ്ലാമിക് സ്റ്റഡീസ് (സി.ബി.ഐ.എസ് ) എന്ന പേരില്‍ പ്രതിവാരം നടക്കുന്ന കോഴ്സിന്റെ പത്താം ബാച്ചിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളുടെ ക്ലാസ് ഉദ്ഘാടനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. വിശ്വാസിയുടെ ജീവിതം മാതൃകാപരമായിരിക്കണമെന്നും സമൂഹത്തിനും സമുദായത്തിനും നാം ജീവിക്കുന്ന രാജ്യത്തിനും നന്മ പകരുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും തങ്ങള്‍ പറഞ്ഞു. ഹുദവി പണ്ഡിതരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ദാറുല്ഹുദയുടെയും പൂര്‍വ വിദ്യാർഥി സംഘടന ഹാദിയയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
ദുബൈ മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഹാദിയയുടെ അല്‍ഹിദായ ഇസ്ലാമിക് സെന്ററില്‍ ഇംഗ്ലീഷ് മാധ്യമമായി പ്രവര്‍ത്തിക്കുന്ന റീഡ് ഇസ്ലാമിക് സ്കൂള്‍, വിവിധ ഹ്രസ്വകാല കോഴ്സുകള്‍, മതപഠന ക്ലാസുകള്‍ എന്നിവയും നടന്നുവരുന്നുണ്ട്. ചടങ്ങില്‍ ദുബൈ ഹാദിയ പ്രസിസന്റ് സയ്യിദ് ജുനൈദ് ഹുദവി അധ്യക്ഷത വഹിച്ചു. ദുബൈ ഹാദിയ-അല്‍ഹിദായ സെന്റര്‍ ഭാരവാഹികള്‍, സി.ബി.ഐ.എസ് ഡയക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ഹാദിയ അംഗങ്ങള്‍, വിദ്യാർഥി യൂനിയന്‍ ഭാരവാഹികള്‍, പഠിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.