അജ്മാൻ: എമിറേറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ തീ പിടിത്തത്തിൽ 9 പാകിസ്താൻ സ്വദേശികൾക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അജ്മാൻ ജറഫിൽ പ്രവർത്തിക്കുന്ന കെമിക്കൽ കമ്പനിക്ക് തീ പിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. അപകടത്തിന് ഇരയായവർക്കും പരിക്കേറ്റവർക്കും എല്ലാ സഹായവും നൽകുമെന്ന് യു.എ.ഇയിലെ പാകിസ്താൻ അംബാസഡർ ഫൈസൽ നിയാസ് തിർമിസിയും ദുബൈ പാകിസ്താൻ കോൺസൽ ജനറൽ ഹുസൈൻ മുഹമ്മദും വ്യക്തമാക്കി.
കോൺസുലേറ്റ് വെൽഫെയർ വിങ് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികൾ സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് അജ്മാൻ ജറഫിലെ കെമിക്കൽ കമ്പനിയിൽ തീപിടിത്തമുണ്ടായത്. അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസും പൊലീസും തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.