അൽഐൻ: ക്രിസ്മസിെൻറ വരവറിയിച്ച് അൽ ഐനിലെ വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ കരോൾ സംഘങ്ങൾ സജീവമായി. ചർച്ചുകളും വില്ലകളും ഫ്ലാറ്റുകളും നക്ഷത്രങ്ങളും പൂൽകൂടുകളും കൊണ്ട് അലങ്കരിക്കപ്പെടുേമ്പാൾ നഗരവും മാളുകളും പ്രത്യേക വിളക്കുകളും തോരണങ്ങളും കൊണ്ട് നിറഞ്ഞുതുടങ്ങി.
മാർക്കറ്റുകളിൽ ക്രിസ്മസ് ട്രീ, നക്ഷത്ര വിൽപന മുൻവർഷങ്ങളേക്കാൾ സജീവമാണ്. സ്കൂൾ അവധി തുടങ്ങിയതോടെയാണ് കരോൾ സംഘങ്ങളുടെ വരവാരംഭിച്ചത്. വീടുകളിലും ഫ്ലാറ്റുകളിലുമെത്തുന്ന ദേവാലയ കരോൾ സംഘങ്ങളെ അപ്പം, ചമ്മന്തി തുടങ്ങിയ നാടൻവിഭവങ്ങൾ നൽകിയാണ് പലരും വരവേൽക്കുന്നത്. കരോൾ സംഘങ്ങൾ ക്രിസ്മസ് സന്ദേശവും ചെറിയ സമ്മാനങ്ങളും നൽകിയാണ് മടങ്ങുക.
ചൊവ്വാഴ്ച രാത്രി ദേവാലയങ്ങളിൽ നടക്കുന്ന പ്രധാന കർമങ്ങൾക്ക് ശേഷം പാതിരാ കുർബാന ആരംഭിക്കുന്നതോടെ വിശ്വാസികൾ അനുഷ്ഠിച്ചുപോരുന്ന 25 ദിവസത്തെ നോമ്പ് അവസാനിക്കും.ഡിസംബർ 24 ന് രാത്രി വിശ്വാസികൾ പരസ്പരം ദേവാലയങ്ങളിൽ സ്നേഹവിരുന്നുകൾ സംഘടിപ്പിക്കുന്നുണ്ട്. വീടുകളിൽനിന്ന് തയാറാക്കി കൊണ്ടുവരുന്ന ഭക്ഷണങ്ങൾ ഖുർബാനക്കു ശേഷം വിശ്വാസികൾ ഒരുമിച്ച് കഴിച്ച് ആശംസകൾ കൈമാറി പിരിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.