കെയർ കേരള പദ്ധതിയിലേക്ക് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയെൻറ ഓക്സിജൻ കോൺസൺട്രേറ്ററുകളും പൾസ് ഓക്സിമീറ്ററുകളും നോർക്ക പ്രതിനിധിക്ക് കൈമാറുന്നു
ദുബൈ: കോവിഡിൽ ഉലയുന്ന ജന്മനാടിനുള്ള പ്രവാസികളുടെ സഹായം ഉടൻ നാട്ടിലെത്തിക്കും.കേരള സർക്കാറിെൻറ കെയർ കേരള പദ്ധതി പ്രകാരമുള്ള ആദ്യ സഹായം ഈയാഴ്ച നാട്ടിലയക്കാനാണ് ഒരുങ്ങുന്നത്. എമിറേറ്റ്സിെൻറ വിമാനത്തിൽ ദുബൈയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് എത്തിക്കുന്നത്. കേരള സർക്കാറിെൻറ നേതൃത്വത്തിൽ ഇത് അർഹരിലേക്കും വിവിധ മെഡിക്കൽ സ്ഥാപനങ്ങളിലേക്കും എത്തിക്കും. 1900 ഓക്സി മീറ്റർ, 100 ഓക്സിജൻ സിലിണ്ടർ, ഒരു വെൻറിലേറ്റർ, 40 ഓക്സിജൻ കോൺസൺട്രേറ്റർ എന്നിവയാണ് ആദ്യഘട്ടത്തിൽ തയാറാക്കിയത്. അടുത്ത ഘട്ടത്തിലേക്കുള്ള 70 ശതമാനവും ശേഖരിച്ചിട്ടുണ്ട്. ഇത് അടുത്തയാഴ്ച നാട്ടിലെത്തിക്കും.
മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശപ്രകാരമാണ് നോർക്കയുടെ നേതൃത്വത്തിൽ പ്രവാസി സംഘടനകളുടെ സഹായം ശേഖരിച്ചത്.സംഘടനകൾ, വിവിധ വ്യക്തികൾ മുഖേന ശേഖരിച്ച ഉപകരണങ്ങളാണ് കെയർഫോർ കേരള വഴി നാട്ടിലെത്തിക്കുന്നത്. ആസ്റ്റർ വളൻറിയേഴ്സ് ഗ്രൂപ് വഴിയാണ് ഉപകരണങ്ങൾ ശേഖരിച്ചത്. സംഘടനകൾ വഴി എത്തിച്ച സാധനങ്ങൾ ആസ്റ്ററിെൻറ വെയർഹൗസിലെത്തിച്ച് ക്രോഡീകരിച്ച ശേഷമാണ് നാട്ടിലേക്കയക്കുന്നത്.
ഇന്ത്യയിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ കാർഗോ നിരക്ക് ഈടാക്കാതെ നാട്ടിലെത്തിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിരുന്നു. അതിനാലാണ് ഉപകരണങ്ങൾ എമിറേറ്റ്സ് വഴി അയക്കുന്നത്. ഇന്ത്യയിൽ ഇറക്കുമതി ചുങ്കം ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാറും അറിയിച്ചിരുന്നു.
കെ.എം.സി.സി, ഓർമ, അക്കാഫ്, വേൾഡ് മലയാളി കൗൺസിൽ, റൈസ് ഓഫ് ഹോപ് തുടങ്ങി ഭൂരിപക്ഷം സംഘടനകളും ദൗത്യവുമായി സഹകരിക്കുന്നുണ്ട്. എല്ലാ അസോസിയേഷനുകളിൽ നിന്നും സംഘടനകളിൽ നിന്നും രാഷ്ട്രീയ ഭേദമന്യേ മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും പ്രവാസികളുടെ സഹായം ഉടൻ അർഹരിലേക്കെത്തുമെന്നും കെയർ ഫോർ കേരള പ്രതിനിധി ബിന്ദു നായർ പറഞ്ഞു.
പ്രവാസലോകത്തെ സഹായം ക്രോഡീകരിക്കാൻ നോർക്ക റൂട്സിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. ഇതിെൻറ ഭാഗമായി നോർക്ക റൂട്സ് കഴിഞ്ഞ ദിവസം എല്ലാ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകൾക്കും കത്തയച്ചിരുന്നു. ഇവർ വഴിയാണ് സഹായം എത്തിക്കുന്നത്.
വ്യക്തിപരമായി നേരിട്ട് സഹായം എത്തിക്കുന്നവരുമുണ്ട്. ഓക്സിജൻ യൂനിറ്റ്, ഓക്സിജൻ കണ്ടെയ്നർ, ഐ.സി.യു ഉപകരണങ്ങൾ, വെൻറിലേറ്റർ, പൾസ് ഓക്സി മീറ്റർ, മരുന്നുകൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
എല്ലാ ജി.സി.സിയിലും ഇത് നടപ്പാക്കുന്നുണ്ട്. സഹായം നൽകാൻ താൽപര്യമുള്ളവർ ഇതിനായി പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളെയോ കെയർഫോർ കേരള അധികൃതരെയോ ബന്ധപ്പെടണം. 056 447 1522 എന്ന നമ്പറിലും careforkerala.uae@gmail.com എന്ന ഇ–മെയിൽ വിലാസത്തിലും വിവരങ്ങൾ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.