Posted On
date_range Updated On
date_range ഹൃദയാഘാതം: പാലക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കുമ്പിടി പെരുമ്പലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടിയാണ് (32) മരിച്ചത്.
അബൂദബി മുസഫ ഷാബിയ 12ലെ ഫ്രഷ് ഫ്രൂട്ട് മാർട്ട് ശാഖയിൽ സെയിൽസ്മാനായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
സഹപ്രവർത്തകർ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പിൽ ഉമൈബയുടെയും മകനാണ്.
ഭാര്യ: സഫ്ന. ഒരു കുട്ടിയുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.