കാർഡ്​ബോർഡ്​ ക്വാറൻറീൻ കിടക്കകൾ യു.എ.ഇയിലും

ദുബൈ: കോവിഡ്​കാലം പരീക്ഷണങ്ങളുടെയും നൂതനാശയങ്ങളുടെയും കൂടെ കാലഘട്ടമാണ്​. നൂറുകണക്കിന്​ രോഗികളെ ക്വാറൻറീൻ ചെയ്യേണ്ടി വന്ന ഘട്ടത്തിൽ  ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത എമർജൻസി ബെഡുകൾ ഇപ്പോൾ യു.എ.ഇയിലും.

 മേൽത്തരം ക്രാഫ്​റ്റ്​ പേപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ മടക്കാവുന്ന ബോർഡുകൊണ്ടാണ്​ ബെഡ്​. പത്തു കിലോ ഭാരമുള്ള ബെഡ്ഡിന്​ 200 കിലോ വരെ താങ്ങാനാവും. ആണിയോ ചുറ്റികയോ പോലുള്ള ഒരു ഉപകരണത്തി​​െൻറയും സഹായമില്ലാതെ ഇവ ഫിറ്റ്​ ചെയ്യാം. 

ഇന്ത്യയിൽ ഇത്തരം അര ലക്ഷത്തിലേറെ ​െബഡുകളാണ്​ ഉപയോഗത്തിലുള്ളത്​. 500 ബെഡുകളാണ്​ യു.എ.ഇയിലേക്ക്​ ഇറക്കുമതി ചെയ്​തത്​.  

കോവിഡ്​ കാലത്തെ മികച്ച 10 നവീന ആശയങ്ങളിലൊന്നായാണ്​ ഗുജറാത്തിൽ നിന്നുള്ള പേപ്പർ മിൽ നടത്തിയ ഇൗ ആവിഷ്​കാരത്തെ പ്രധാനമന്ത്രിയുടെ ഒാഫീസ്​ വിശേഷിപ്പിച്ചത്​. 

കോവിഡ്​ കാലത്തിനു ശേഷം ഇൗ ബെഡുകൾ ലേബർ ക്യാമ്പുകളിലെ ഉപയോഗങ്ങൾക്ക്​ പ്രയോജനപ്പെടുത്താമെന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - Cardboard bed For Quarantine-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.