വേനൽക്കാലത്ത്​ കാർ മോഷണം കൂടുന്നു: പട്രോളിങ്​ ശക്തമാക്കി പൊലീസ്

ഷാർജ: കനത്ത ചൂടും കോവിഡ് നിബന്ധനകളും കാരണം ആളിറക്കം കുറഞ്ഞത് മുതലെടുത്ത് മോഷണങ്ങൾ വർധിക്കുന്നതായി പരാതി. നഗരത്തിലെ പാർപ്പിട, വ്യവസായിക മേഖലകളിൽ നിർത്തിയിട്ട വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം കൂടുതലെന്നും ഇത് അടിച്ചൊതുക്കാൻ പട്രോളിങ്​ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. വാഹനങ്ങളുമായി ബന്ധപ്പെട്ട്​ മൂന്നുതരം മോഷണങ്ങളാണ്​ നടക്കുന്നത്​.

ചിലർ വാഹനങ്ങളുടെ ഉള്ളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും മോഷ്​ടിക്കു​േമ്പാൾ മറ്റുചിലർ വാഹനങ്ങളുടെ ഭാഗങ്ങളാണ്​ കടത്തുന്നത്​. വാഹനങ്ങൾ തന്നെ മോഷ്​ടിക്കുന്നവരും കുറവല്ല. വാഹനങ്ങളുടെ ഉള്ളിൽ വിലപിടിപ്പുള്ള വസ്​തുക്കൾ വെക്കരുതെന്ന്​ അധികൃതർ അറിയിച്ചു. മിക്ക കാർ മോഷണങ്ങളിലും കാർ ഉടമകളുടെ അശ്രദ്ധക്ക്​ പങ്കുണ്ടെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Car theft on the rise in the summer: Police intensify patrolling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.