അൽഐൻ: ഉടമസ്ഥൻ അറിയാതെ കാർ വിൽപന നടത്തിയ സംഭവത്തിൽ ഷോറൂം ഉടമ നഷ്ടപരിഹാരം നൽകാൻ വിധി. അൽഐനിലെ സിവിൽ, വാണിജ്യ കോടതിയാണ് വിധി പ്രസ്താവിച്ചത്.
കാറിന്റെ വിലയായ 68,000 ദിർഹമും നഷ്ടപരിഹാരമായി 15,000 ദിർഹമും അടക്കം 83,000 ദിർഹം കാറിന്റെ ഉടമക്ക് നൽകണമെന്നാണ് വിധി. വിൽപന നടത്താൻ ഏൽപിച്ച കാർ ഉടമ അറിയാതെ ഷോറൂമുകാർ വിറ്റുവെന്നാണ് പരാതി. വിൽപന നടത്തുന്നതിനായി കാറിന്റെ ഉടമസ്ഥാവകാശം ഉപഭോക്താവ് ഷോറൂമിന്റെ പേരിലേക്ക് മാറ്റിനൽകിയിരുന്നു. എന്നാൽ, വിൽപനക്ക് ശേഷവും ഉടമക്ക് പറഞ്ഞ പണം നൽകാൻ ഷോറൂമുകാർ തയാറായില്ല. ഇതോടെ ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. രേഖകൾ പരിശോധിച്ച കോടതി കാറിന്റെ വിലയും ഒമ്പത് ശതമാനം വാർഷിക പലിശയും അടക്കം ഉടമക്ക് നൽകാൻ നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.