അൽഐൻ: ദുബൈയിൽനിന്ന് അൽഐനിലേക്ക് മടങ്ങുകയായിരുന്ന മൂന്നംഗ പാകിസ്താനി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ദമ്പതികൾ മരിച്ചു. മൂന്നു വയസ്സുകാരന് ഗുരുതര പരിക്കേറ്റു. കാർ ഓടിച്ച ഭർത്താവ് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. അവധി ആഘോഷിക്കാനായി കുടുംബസമേതം ദുബൈയിൽ എത്തിയതായിരുന്നു ഇവർ. മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി പാകിസ്താനിലേക്ക് അയച്ചതായി പാക് അംബാസഡർ ഫൈസൽ നിയാസ് തിർമിസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.