അൽഐനിൽ വാഹനാപകടം: അഞ്ച് സ്വദേശികൾ മരിച്ചു; ഒരാൾക്ക് പരിക്ക്

അൽഐൻ: യു.എ.ഇയിലെ അൽഐനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്വദേശികളായ അഞ്ചുപേർ മരിച്ചു.  ഒരാൾക്ക് ഗുരുതര പരിക്കേറ്റു. അലി അഹമ്മദ് അലി അൽ സാദി, അലി ഖാമിസ് മുഹമ്മദ് അൽ സാദി, ഹമൂദ് അബ്ദുൽ അസീസ് അലി അൽ സാദി, റാശിദ് അബ്ദുള്ള മുഹമ്മദ് അൽ സാദി, അബ്ദുള്ള അലി അബ്ദുള്ള ഈദ് അൽ ഖുത്ബി എന്നിവരാണ് മരിച്ച സ്വദേശികൾ.

അൽഐനിലെ സാഅ് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഇരു വാഹനങ്ങളിലുമായി 11 പേരാണുണ്ടായിരുന്നതെന്നാണ് വിവരം. അപകട വിവരം അറിഞ്ഞയുടനെ അബൂദബി പൊലീസും ആംബുലൻസ് ടീമും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. 

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച അഞ്ചു പേരുടെ മൃതദേഹങ്ങൾ ഉച്ചയോടെ അൽഐനിലെ ഉമ്മു ഗഫ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഉമ്മു ഗഫ ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Car accident in Al Ain: Five natives died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.