അബുദബി:അൽഐൻ നഗരത്തിലെ കൃഷിയിടത്തിൽ 37 കഞ്ചാവ് തൈകൾ നട്ടുവളർത്തിയ രണ്ട് ഏഷ്യൻ പ ൗരന്മാരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ ഒരാൾ തോട്ടത്തിൽ കഞ്ചാവ് കൃഷി ചെയ്തതായും മയക്കുമരുന്ന് ഉപയോഗത്തിന് സഹായം ഒരുക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു. രഹസ്യാന്വേഷണത്തിൽ സംഗതി സത്യമാണെന്ന് മനസിലാക്കിയതോടെ ഇവരുടെ ശൃംഖലയെ കുറിച്ചറിയാൻ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിലും അതിെൻറ പ്രചാരകരെയും ഉപയോക്താക്കളെയും കണ്ടെത്തുവാൻ പൊതുസമൂഹം പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം. ഇത്തരം അനധികൃത നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 999 എന്ന കമാൻഡ് ആൻഡ് കൺട്രോൾ സെൻററിലോ, 8002626 എന്ന നമ്പറിലോ വിളിച്ച് റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.